എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/Activities

Schoolwiki സംരംഭത്തിൽ നിന്ന്

ഇടപ്പരിയാരം SNDPHടലെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ

    ജൈവ വൈവിദ്ധ്യ പ്രവർത്തനത്തിനും, മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിനും കാർഡ് കൃഷി വിജ്ഞാന കേന്ദ്രം ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് നമ്മുടെ സ്കൂളിനാണ് ലഭിച്ചത്.രണ്ടാം വർഷവും ഈ അവാർഡ് ഈ സ്കൂളിന് ലഭിച്ചത് വളരെ അഭിമാനാർഹമായ നേട്ടമാണ്. ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് മാതൃകയാവാനും കുട്ടികളിൽ പുതിയ കാർഷിക സംസ്കാരം ഉണ്ടാക്കാനും ഇതുവഴി തെളിച്ചു.

      കേരള സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോട് സ്കൂൾ വളപ്പിൽ 200 ൽ അധികം ഔഷധ -ഫല _ വൃക്ഷ സസ്യങ്ങൾ നട്ടുവളർത്തുന്നു.ഇടപ്പരിയാരം റോഡുവക്കിലും നട്ട ഇത്തരം സസ്യങ്ങൾ  തണൽ മരങ്ങളായും വളർന്ന് നിൽക്കുന്നു. കുട്ടികൾക്ക് ആഴ്ചയിൽ ഒരു പഴം പദ്ധതിയുടെ ഭാഗമായി 150 ഓളം വ്യത്യസ്ത വാഴകളും നട്ടുവളർത്തുന്നു. വിഷ രഹിതഉച്ചഭക്ഷണ വിഭവത്തിനും ഇത് ഉപയോഗിക്കുന്നു.

  ഇക്കോ _ ഫോറസ്റ്റ് - പരിസ്ഥിതി കമ്മറ്റി കൺവീനർ കെ.ജി. റെജി ഈ ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

    വീട്ടിൽ നല്ല പച്ചക്കറി തോട്ടം ഉണ്ടാക്കി ജൈവ വൈവിദ്ധ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന മികവ് പുലർത്തുന്ന കുട്ടികൾക്ക് എല്ലാവർഷവും കുട്ടികർക്കും, കുട്ടി കർഷകക്കും ഉള്ള അവാർഡുകൾ നൽകി വരുന്നു.