ഈ ലോകമാകെ കൊറോണ മൂലം
പേടിച്ചിരണ്ടിരിക്കുന്ന കാലം
ചിന്തിച്ചിടാനൊരു സമയം നമ്മൾ
കണ്ടെത്തേണ്ടുന്ന കാലം
കീശയിലെത്ര കാശുണ്ടെങ്കിലും
മരുന്ന് ലഭിക്കാത്ത കാലം
സ്വർഗീയ നാട്ടിലെ സമ്പത്തു മാത്രം
സന്തോഷമരുളുന്ന കാലം
ഉന്നത പദവിയും സ്വാധീനങ്ങളും
ഉപയോഗശൂന്യമായ കാലം
ഈശ്വരസാന്നിധ്യമൊന്നു മാത്രം
സാന്ത്വനമരുളുന്ന കാലം
ദരിദ്രനെന്നോ ധനവാനെന്നോ
മുഖം നോക്കാതെയെത്തുന്ന കാലം
അമേരിക്കയിലും ആഫ്രിക്കയിലും
ഒരു പോലെ പടരുന്ന രോഗം
കേരള സർക്കാർ ആഗോളതലമാകെ
കീർത്തി നേടുന്ന കാലം
പ്രതിവിധി തേടി വികസിത രാജ്യങ്ങൾ
കേരളത്തിലെത്തുന്ന കാലം