പാലിക്കണം, പുലർത്തണം
ജീവിതത്തിലുടനീളം ശുചിത്വമെന്നാ
ഹ്വാന പരിവൃത്തിയെ.
ഉയരണം, ത്യജിക്കണം
രോഗമുക്തി നേടിയാ
വ്യാധി സാക്ഷാത്കാരത്തെ.
ഉണരണം, നേടണം
ബോധമുള്ളുണർത്തുമാ
സങ്കീർണ്ണ ജീവമുക്തിയെ.
പറിക്കണം പറിച്ചെറിയണം
ലോക നശീകരണമെന്നവണ്ണമാ
വ്യാധിസ്പർശത്തെ.
തുടങ്ങണം, തുടങ്ങിയിരിക്കണം
ഈ യുഗ വ്യാധി വേട്ടയും
ഒടുങ്ങുവാൻ തക്കവണ്ണം .
ഇല്ലെങ്കിലോ, നാമറിയണം ഓർക്കണം
എന്നന്നേക്കുമായി വിഴുങ്ങുമോ
വ്യാധി ഭൂമി മാതാവിനെ.