ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
(ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി ശുചിത്വം
പണ്ട് ഏറ്റവും വൃത്തിയുള്ള നാടായിരുന്നു കേരളം. വൃത്തിയുള്ള ജീവിത രീതികൾ ആയിരുന്നു മലയാളികൾ അനുവർത്തിച്ചു വന്നിരുന്നത്. എന്നാൽ ഇന്നത്തെ അവസ്ഥയോ? വൃത്തി പരിസര ശുചിത്വം എന്നിവ മലയാളിയെ പഠിപ്പിക്കേണ്ടി ഇരിക്കുന്നു. എന്തോരു കഷ്ടമാണ്, അല്ലെ? ഏതു നാട്ടുകാരാണ് ആയാലും ശെരി അവനവന്റെ പരിസരം വൃത്തിയാക്കി വെക്കണമെന്നുള്ളത് പ്രധാനമായ കാര്യം ആണ്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ തരംതിരിച്ചു സംസ്കരിക്കുക യാണ് വേണ്ടത്. അടുക്കളയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റാൻ സാധിക്കും. ബയോഗ്യാസ് പ്ലാന്റ് ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ യോഗ്യമാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഗ്ലാസ് പേപ്പർ മുതലായവ തരംതിരിച്ച് സർക്കാർ ഏജൻസികൾ ഏൽപ്പിക്കാവുന്നതാണ്. അശ്രദ്ധയോടെ ഈ ചവറുകൾ റോഡിനു വീടിനുചുറ്റും ഒക്കെ ഇട്ടാൽ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന നാശം ചെറുതല്ല. സ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് ഈ വിഷയത്തിൽ വേണ്ട ബോധവൽക്കരണം നൽകാവുന്നതാണ്. കൊറോണ വ്യാധി യുടെ പശ്ചാത്തലത്തിൽ വൈകിയാണെങ്കിലും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന് എതിരെ സർക്കാർ നിയമം കൊണ്ടുവന്നത് സ്വാഗതാർഹമാണ്. പരിസരം ശുചിയാക്കി വയ്ക്കുന്നത് കൊതുക് ശല്യം കുറയ്ക്കാൻ സഹായിക്കും. പകർച്ചവ്യാധികൾ തടയാനും ഈ ശീലം നല്ലതാണ്. ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം