ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/നമുക്ക് നേരിടാം കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് നേരിടാം കോവിഡ്  19
ഇന്നത്തെ ചിന്താവിഷയം കൊറോണയെന്ന മഹാമാരിയാണ്.

ചൈനയിലെ വുഹാനിൽ നിന്നെത്തിയ കൊറോണ ലോകത്തു ചുവടുറപ്പിക്കുകയാണ്. കൊറോണയെന്ന കോവിഡ് 19-യെ തോൽപ്പിക്കാൻ നാം  ഒന്നിച്ചു നിൽക്കണം. എന്നാൽ ശരീരം കൊണ്ടല്ല, മനസ് കൊണ്ട്. നമ്മൾ മനസ് കൊണ്ട് നല്ല തീരുമാനങ്ങൾ എടുക്കണം.ഇനി ഞാൻ പുറത്തേക്കിറങ്ങില്ല, മറ്റുള്ളവരെ സ്പർശിക്കില്ല,  സാമൂഹിക അകലം  പാലിക്കും. ഇങ്ങനെയൊരു  പ്രതിജ്ഞ എടുക്കുക. നമ്മൾ കാരണം മറ്റൊരാൾക്കോ മറ്റൊരാൾ കാരണം നമുക്കോ ഇനി രോഗം വരരുത്. ചൈനയിലെ വുഹാനിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയ്‌ക്കാണ്‌ കേരളത്തിൽ ആദ്യമായി covid -19 സ്ഥിരീകരിച്ചത്. രണ്ടാമത്  എത്തിയതും വിദേശത്തു നിന്ന് വന്നവരിലൂടെ. സ്വന്തം നാട്ടിൽ എത്തുന്നവർ സ്വയം ക്വാറന്റൈനിൽ പ്രേവേശിക്കുക. നമുക്ക് വേണ്ടത് ഭയം അല്ല ജാഗ്രത ആണ്. ഒപ്പം രോഗപ്രതിരോധ ശേഷിയും. സർക്കാർ പറയുന്ന മുൻകരുതൽ എടുത്ത് നമ്മളെ നാം തന്നെ സംരക്ഷിക്കുക. Vit  C അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതിലൂടെ നമ്മൾക്ക് പ്രതിരോധശേഷി ആർജ്ജിക്കാൻ സാധിക്കും. കോറോണയെ തുരത്താൻ വേണ്ടത് പ്രതിരോധ ശേഷിയാണ്. കേരളത്തെ അടിമുടി വെറുപ്പിച്ച ആ മഹാപ്രളയത്തിൽ നിന്ന് ഒറ്റക്കെട്ടായി കരകയറിവരാണ് നമ്മൾ. വന്നാൽ മരണം ഉറപ്പായ നിപ്പയും നമ്മൾ തരണം ചെയ്തു. അതുപോലെ covid -19 നെയും നമ്മൾ തരണം ചെയ്യും. ഇതുവരെ രോഗികളെ പരിചരിച്ച കോട്ടയവും ഇടുക്കിയും രോഗവിമുക്തമാക്കിയ ആരോഗ്യപ്രവർത്തകർക്ക്  .  " A big salute ". Stay Home Stay Safe,Let's Break The Chain.

അക്ഷയ ഷാജി 
8 A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം