എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

കോവിഡെന്നൊരു മാരകരോഗം നാട്ടിൽ വ്യാപിപ്പൂ

മാരകമാമിതുകാരണമാൾക്കാരേറെ ക്ലേശിപ്പൂ

മരുന്നുകണ്ടുപിടിച്ചിട്ടില്ലെന്നുള്ളൊരു വെല്ലുവിളി

ചികിത്സകരായുള്ളോർക്കുള്ളൊരു യത്നം കൂട്ടുന്നു

സർക്കാരിൽ നിന്നുള്ളൊരു ശാസനപാലിച്ചീടേണം

പുറത്തിറങ്ങാതിരുന്നുകൊണ്ട് കോവിഡിനെതടയാം

കൈകൾ കഴുകുക വീണ്ടും വീണ്ടും മുഖവും അതുപോലെ

ഉള്ളിൽ ഭീതിയകറ്റിശരണം ഈശനെന്നോർക്കൂ....


ദേവിക അനീഷ്
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത