ജി. എച്ച്. എസ്. കാപ്പിൽകാരാട്/അക്ഷരവൃക്ഷം/വിശ്രാന്തി വിചാരം

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്രാന്തി വിചാരം

വെട്ടം മങ്ങുന്നു വെയിലാകുന്നു
വിജനമാം തെരു വീഥികളിൽ
അറവു ശാലയുടെ വിശപ്പുഗന്ധത്തിനായ്
കാത്തിരിക്കുന്നു നാട്ടുനായ്ക്കൾ
കരുതീലവ, ആർത്തലച്ചെത്തുന്ന വണ്ടികളും
കുതിര കുളമ്പടിചെത്തുന്ന
മോട്ടോർ വാഹനവുമില്ലാത്ത
പരവതാനിയാം റോഡിടങ്ങൾ
ശൂന്യമായെന്നോ?
വിശ്രാന്തിയില്ലാത്ത തെരുവീഥികൾ.....
അകലെ നിശബ്ദതയുടെ
എണ്ണിപ്പറഞ്ഞ ദിനങ്ങൾ
നിന്റെ സ്വർഗ വിഹാരത്തിനു
തടയിടുമ്പോൾ
കാടിടങ്ങളിൽ സ്വൈര്യ വിഹാരം നടത്തുന്നു വന്യമൃഗങ്ങൾ
ഓർത്തിലവ !വില പറഞ്ഞെത്തുന്ന
മനുഷ്യ കയ്യേറ്റമില്ലാത്തോരു വാസരം
ഓടി തീർത്ത പകൽ -ഇരവുകളിൽ നിന്നു
വിചന്തനത്തിന്റെ ലോക്ക് ഡൌൺ കാലം
നിന്നെ നോക്കി പറയുന്നു
"ചിന്തയാണ് "വിശാലതയിലേക്കുള്ള
നിന്റെ കുതിച്ചു ചാട്ടമെന്നു
നിനയ്ക്കുക, നിരൂപിക്കുക
നീർച്ചാൽ നീന്തി കടക്കുക
ഇത്‌ നിന്റെ ഉണർത്തു കാലയാത്ര
 

Krishnapriya K
10 A ജി.എച്ച്.എസ്. കാപ്പിൽ കാരാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത