ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാട്

കേരളമെന്നൊരു നാടുണ്ട്
കേരം തിങ്ങും നാടാണേ
മാമല തിങ്ങും നാടുണ്ട്
മാമരമുള്ളൊരു നാടാണേ
ഇന്നിപ്പോളിതാ നമ്മൾ തന്നെ
കുന്നുകൾ കുത്തിയിടിക്കുന്നു
പാടമതൊക്കെ നികത്തുന്നു
പാടമതൊക്കെ നികത്തിട്ട്
പണിയുന്നവിടെ മാളികകൾ
പാവം നമ്മുടെ കിളികൾക്കെങ്ങനെ
വരിനെല്ലുണ്ണാനായിടും
കുന്നുകളൊക്കെ നിരന്നാലോ
ഉള്ളിലെ ഉറവകൾ വറ്റുലെ
മാനുഷ്യരിവിടെ മരമെല്ലാം
വെട്ടിമുറിക്കുകയാണല്ലോ
പാവം നമ്മുടെ പറവകളെവിടെ
പോവും കൂട് ചമ്മച്ചീടാൻ
കനികൾ തിന്നതിനുള്ളിലെവിത്തുകൾ
വിതറും പക്ഷിക്കൂട്ടങ്ങൾ
മാമരമില്ല കനിയില്ല
വിത്തുകളില്ല വിതച്ചീടാൻ
കുന്നു നിരത്തി ചിലരിവിടെ
വൻ പണിശാലകൾ തീർക്കുന്നു
പണിശാലകളിലെ പുകയെല്ലാം
പരിസരമാകെ നിറയുമ്പോൾ
പാവം മാനവരാശിയിതാ
രോഗികളായി വലയുന്നു
നമ്മൾക്കൊന്നയിന്നിപ്പോൾ
നമ്മുടെ നാടിനെ രക്ഷിക്കാം
നല്ല പരിസ്ഥിതി പാഠങ്ങൾ
ചൊല്ലിയിരിക്കാം കുട്ടികളെ

അക്ഷര.എസ് .എൻ
4 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത