വിശപ്പ്

വീടുകളിൽ പരീക്ഷണാലയം തുടങ്ങി.
 സ്റ്റാറ്റസുകളിൽ ഭക്ഷണാലയം  തീർക്കുന്നവരേ...
വിശപ്പിനെ അറിഞ്ഞിട്ടുണ്ടോ? 

കയ്യിൽ ഓട്ടക്കാശില്ല 
വാ മൂടി മാറാല കെട്ടി കത്താത്ത വിളക്കുകൾ
 പുകയുന്ന വാക്കുകൾ കരിയുന്ന വിശപ്പും 
ഉള്ളിൽ നിന്നുമറിയാതെ  ഉയരുന്ന  നിലവിളിയിൽ 
 അറിയുന്ന ഭാഷകളും അറിയാത്ത പേരുകളും
പറമ്പിൽ നൽകിയ ദൈവത്തിന്റെ സ്നേഹം 
അവയിൽ ഒതുങ്ങുന്നുണ്ട് 
പല ജീവനുകളും. 
ഇതുമൊരു മഹാമാരി !!!

ഫാത്തിമ സുൽത്താന എ.പി
6 B പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത