തുരത്തണം തുരത്തണം
കൊറോണയെന്ന മാരിയെ
ചെറുക്കണം ചെറുക്കണം
കൊറോണയെന്ന മാരിയെ
ഒരു മയോടെ നിന്നിടാം നന്മയുടെ നാളെക്കായ്
മാസ്ക് കൊണ്ട് മൂടിയും
കൈകൾ കഴുകിയും
അകറ്റിടാം ഈ മാരിയെ
കൂട്ടം കൂടി നിന്നിടേണ്ട
ഹസ്തദാനം നൽകിടേണ്ട
ജാഗ്രതയോടെ നിന്നിടാം
വ്യാപനം തടഞ്ഞിടാം
വീട്ടിൽ തന്നെ നിന്നിടാം
വീടിനെ സ്നേഹിച്ചിടാം
ചെടികൾ നട്ടുനനച്ചിടാം
പച്ചക്കറികൾ നട്ടിടാം
അമ്മയെ സഹായിച്ചിടാം
നല്ല ഭക്ഷണം കഴിച്ചിടാം
ഒരു മയോടെ നിന്നിടാം
അകറ്റിടാം നമുക്കുകറ്റിടാം
കൊറോണയെന്ന മാരിയെ