പുതുശ്ശേരി എൽ പി എസ് ആനാരി/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്
ഡയറിക്കുറിപ്പ്
04/04/2020 ചെറുതന ഞാൻ രാവിലെ എഴുന്നേറ്റു. പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്തു. പ്രഭാത ഭക്ഷണം കഴിച്ചു. ഇപ്പോൾ അവധിക്കാലമാണ്. കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് നമ്മുടെ രാജ്യം. ലോക്ക് ഡൗൺ സമയമാണ്. അതുകൊണ്ട് പുറത്തിറങ്ങാൻ പറ്റില്ല. ബന്ധുവീടുകളിലൊന്നും പോകാൻ പറ്റില്ല. അനിയത്തിയുമായി കളിക്കും. അവളെ അക്ഷരം എഴുതി പഠിപ്പിക്കും. ചിലപ്പോൾ അമ്മയെ സഹായിക്കും. പാത്രം കഴുകും, തുണി മടക്കിവയ്ക്കും, വീട് തൂത്ത് വൃത്തിയാക്കും. കളിക്കുടുക്ക, ബാലരമ, ഡൈജസ്റ് എന്നീ പുസ്തകങ്ങൾ വായിക്കും. പടം വരച്ചു നിറം നൽകും. ടെലിവിഷനിൽ വാർത്തകളും,കാർട്ടൂണുകളും കാണും.റേഡിയോ വെച്ച് പാട്ടു കേൾക്കും. ഞാനും അനിയത്തിയും വഴക്കിട്ടു. അമ്മ തല്ലി. അവൾ ഒത്തിരി കരഞ്ഞു. എനിക്ക് വിഷമമായി. ഇപ്പോൾ എന്റെ പപ്പ വീട്ടിലുണ്ട്. ഞങ്ങൾ ഒരുമിച്ച് വൈകുന്നേരം ചെടികൾ നനച്ചു. 6 മണിക്ക് അമ്മൂമ്മ വിളക്ക് കത്തിച്ചു. ഞങ്ങൾ നാമം ചൊല്ലി. രാത്രി ഭക്ഷണം കഴിച്ചു. കോറോണയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു ഒരു ബുക്കിൽ എഴുതി. ശേഷം ഇന്നത്തെ പത്രത്തിലെ പ്രധാന വാർത്തകൾ ബുക്കിൽ എഴുതി. കോറോണയുട പിടിയിൽ നിന്നും നമ്മുടെ രാജ്യത്തെയും, ജനങ്ങളെയും രക്ഷിക്കണേ എന്ന് പ്രാർഥിച്ചുകൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം