ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/കോവിഡിനെ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെ അറിയാം

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ വൈറസ് .കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും . വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടു നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുടർന്ന് തുമ്മൽ ചുമ മൂക്കൊലിപ്പ് ക്ഷീണം എന്നിവ ഉണ്ടാകാം. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളി യെ ബാധിക്കുന്നു . ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. നിഡോവയർലെസ് എന്ന നിരയിൽ കൊറോണ വൈരി കുടുംബത്തിലെ ഓർത്തോ കൊറോണവൈറിണി എന്ന കുടുംബത്തിലെ വൈറസുകളാണ് കുറവാണോ വൈറസുകൾ. ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത് . തുമ്മുമ്പോഴും ചുമക്കുമ്പോഴും ശ്വശിക്കുമ്പോഴും ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്കു പകരാം. കൊറോണാ വൈറസിന് കൃത്യമായ ചികിത്സയില്ല പകർച്ചപ്പനികൾക്ക്നൽകുന്നതുപോലെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗിക്ക് നൽകുന്നത്. വിശ്രമം ആവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആയി ധാരാളം വെള്ളം കുടിക്കണം. ശുചിത്വ ത്തിലൂടെ ഈ മഹാമാരി ഒരു പരിധിവരെ തടയാം. രോഗലക്ഷണങ്ങൾ കാണുന്ന ആളുകളുടെ അടുത്തുനിന്ന് ഒരു മീറ്റർ അകലം പാലിക്കുക. കഴിവിനെ പരമാവധി ആൾക്കൂട്ടത്തിൽ ഏർപ്പെടാതിരിക്കുക. അകന്നു നിൽക്കാം നല്ല നാളേക്ക് വേണ്ടി.

മഹ്‍റൂഫ എം
10 ജി എച്ച് എസ് നീലാഞ്ചേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം