വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/പുഴുവിന്റെ അഹങ്കാരം
പുഴുവിന്റെ അഹങ്കാരം
ഒരിടത്ത് ഒരു വാഴപ്പഴം ഉണ്ടായിരുന്നു ,എന്നെ എല്ലാവരും തിന്നു വിശപ്പ് മാറ്റട്ടെ എന്നായിരുന്നു പഴത്തിന്റെ വിചാരം ,അങ്ങനെയിരിക്കെ വാഴപ്പഴത്തെ ഒരു പുഴു കണ്ടു പുഴു പഴത്തെ തുളച്ചു കളിക്കാൻ തുടങ്ങി വാഴപ്പഴം പറഞ്ഞു "നിനക്ക് എന്നെ വേണമെങ്കിൽ തിന്നോളൂ നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത് ഞാൻ വേഗം ചീത്തയാകില്ലെ വിശന്ന് വരുന്നവർക്ക് എന്നെ തിന്നാൻ പറ്റില്ല "പുഴു പറഞ്ഞു "അതൊന്നും എനിക്കറിയില്ല എന്തായാലും ഞാൻ നിന്നെ തുരന്ന് കളിക്കാൻ പോകുകയാണ് "ഇത് കേട്ടപ്പോൾ പഴത്തിന് സങ്കടമായി ,അതൊന്നും പുഴു ശ്രദ്ധിച്ചില്ല അവൻ പഴത്തെ ഉപദ്രവിച്ചുകൊണ്ടിരുന്നു .അപ്പോൾ അതുവഴി ഒരു പശു വന്നു പശു വാഴപ്പഴം മുഴുവനും തിന്നു അങ്ങനെ പുഴു പശുവിന്റെ വയറ്റിലായി ,മറ്റുള്ളവരെ നാം ഒരിക്കലും ഉപദ്രവിക്കരുത് .
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |