എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
നേർക്കാഴ്ച ചിത്രരചനാ പദ്ധതി


പൊതു വിദ്യാഭ്യാസ വകുപ്പ് കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി 2020ലെ ഓണക്കാലത്ത് നടപ്പാക്കിയ ചിത്രരചനാപദ്ധതിയാണ് നേർക്കാഴ്ച. ജൂൺ മുതലുള്ള രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ്സിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കുട്ടികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി നടത്തിയ ചിത്രരചനകളാണ് ഈ പദ്ധതി ലക്ഷ്യം വച്ചത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ബി. ആർ. സി. പ്രതിനിധിയെ കൂടി പങ്കെടുപ്പിച്ച് സ്ക്കൂളിൽ ഓൺലൈനായി പ്രത്യേക എസ്. ആർ. ജി. യോഗം നടന്നിരുന്നു. ധാരാളം രചനകൾ ലഭിച്ചതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ പേജിൽ ചേർത്തിരിക്കുന്നത്. (27/09/2020)