ഞാൻ 19.
<poem>

തലയിൽ കിരീടം പോലുള്ളതിനാലത്രേ

ഞങ്ങൾ കൊറോണ കുടുംബത്തിൽ ജനിച്ചത് 

കൂട്ടത്തിൽ പേരുദോഷം തിരുത്താനായി

കോവിഡ പത്തൊൻപത് എന്ന പേരുനല്കി ചിലർ 

ഒന്നുരണ്ടെണ്ണത്തിൽ തുടങ്ങി

ഞങ്ങൾ ഒന്നുരണ്ടു ലക്ഷത്തിൽ എത്തി 

ഞങ്ങളെ പിടിച്ചുകെട്ടാനായി

അശ്വമേധം നടത്തുന്നു ചിലർ 

മുഖം മൂടിയണിഞ്ഞു കൊണ്ടും കൈ സോപ്പിട്ടുപതപ്പിച്ചും

തടയാനായി ശ്രമിക്കുന്നു ചിലർ

എന്നാലും ഞങ്ങളെ തടയുവാനില്ലവതിലാർക്കും

കൂട്ടുകൂടൽ അല്പം മാറ്റിവെച്ചുകൂടെ

ഞങ്ങളൽപം മാറിനിൽക്കാം

കുട്ടികളും മുതിർന്നവരും ഞങ്ങളുടെ ഇഷ്ടകൂട്ടുകാർ

ഞങ്ങൾക്കറിയാം ഞങ്ങളെ ഇല്ലാതാക്കുമെന്നും

ദുഖമില്ലെന്നാലും ചരിത്രത്തിൽ രേഖപ്പെടുത്തുമല്ലോ ഞങ്ങടെ പേരുകൾ

വിസ്മയ സജീവ് ഇ
7D കെ.എം.എസ്.എൻ.എം.എ.യു.പ്പി.സ്കൽ.വെളളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത