2014-15 അദ്ധ്യായന വര്‍ഷത്തില്‍ സ്റ്റുഡന്റ് പോലീസ് പ്രവര്‍ത്തനം ആരംഭിച്ചു. അച്ചടക്കം , ഗതാഗത നിയന്ത്രണം എന്നിവയില്‍ സ്റ്റുഡന്റ് പോലീസ് കുട്ടികള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്.സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും പൗരബോധവും ലക്ഷ്യബോധവും അച്ചടക്കമുള്ളതും നിയമങ്ങളെ സ്വയം അനുസരിക്കുന്നതുമായ ഒതു പുതുതലമുറയെ സ്യഷ്ടിക്കുന്നതുലേക്കായി വിദ്യാഭ്യാസവകുപ്പും പോലീസ് വകുപ്പും ഒത്തൊരുമിച്ച് നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.2015 ഒക്ടോബര്‍ 18-ാം തീയതി സ്കൂളില്‍ എസ് പി സി ആരംഭിച്ചു.DIG വിജയന് ഐ പി എസ് അവര്‍കള്‍ നോഡല്‍ ഓഫീസറായും ബാബു DYSP അവര്‍കള്‍ ADNO ആയും പ്രവര്‍ത്തിക്കുന്നു.സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ രഞ്ജിത് റാമിന്റേയും അസിസ്റ്റന്റ് പോലീസ് ഓഫീസറായ ശ്രീമതി ശുഭലത ടീച്ചറിന്റേയും കീഴില്‍ 22 ആണ്കുട്ടകള്ക്കും 22 പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്കുിവരുന്നു.ഡ്രില്‍ ഇന്‍സ്ട്രക്ടറായി ശ്രീ സേതുവും വുമണ്‍ ഡ്രില്‍ ഇന്‍സ്ട്രക്ടറായി ശ്രീമതി മഞ്ജുവും പ്രവര്‍ത്തിക്കുന്നു.എസ് പി സി യുടെ പദ്ധതിയായ 'ഫ്രണ്ട് ഇന്‍ ഹൗസ്'എന്നതിന്‍െറ ഭാഗമായി കുട്ടികള്‍ ധനം സമാഹരിക്കുകയും സ്കൂളിലെ ബോണ്‍ക്യാന്‍സര്‍ ബാധിതയായ ഒരു പെണ്‍കുട്ടിയ്ക്ക് നല്‍കുകയും ചെയ്തു.2016 ജൂണ്‍ 28-ാം തീയതി 22 ആണ്‍കുട്ടികളേയും 22 പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തി പുതിയ ബാച്ചിന്റെ ട്രെയിനിംഗ് ആരംഭിച്ചു.