Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിൻ്റെ നാട്
കേരളം ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് രോഗങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളം ഇന്ന് ഭീതിയുടെ മുൾമുനയിൽ ആണ്. ഈ നൂറ്റാണ്ടിൽ എന്നല്ല ഈ ഉലകത്തിൽ തന്നെ ഇത്രയും ഭയം സൃഷ്ടിച്ച ഒരു സംഭവം ഇന്നേവരെ നടന്നിട്ടുണ്ടാവില്ല. അതിനു കാരണം ഒരു ചെറിയ വാക്കാണ്. 'കൊറോണ'!!!
കൊറോണ എന്നാ ഈ ലാറ്റിൻ
പദത്തിന്റെ അർത്ഥം കിരീടം എന്നത്രേ. ലോകത്തെ നടുക്കിയ ഈ കൊറോണ ഒരു വൈറസ് ബാധയാണ്. പേര് പോലെ തന്നെ ഈ വൈറസ് അഖിലാണ്ഡ ത്തിൽ തന്റെ അധികാരം സ്ഥാപിച്ചു ലോകജനതയെ ഒന്നൊന്നായി കാൽക്കീഴിലാക്കി കൊണ്ടിരിക്കുന്നു. മൃഗങ്ങളാണ് ഇവയുടെ
വാഹകർ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നു. എന്നാൽ ഇതുപോലെ എത്രയെത്ര രോഗങ്ങളെ തുരത്തിയോടിച്ച വരാണ് നാം കേരളീയരും ഭാരതീയരും. കറുത്ത മരണം എന്നറിയപ്പെടുന്ന പ്ലേഗും ലക്ഷങ്ങളെ കൊന്നൊടുക്കിയ വസൂരിയും സ്പാനിഷ് ഫ്ലൂവും എയ്ഡ്സും എല്ലാം പകർച്ചവ്യാധികളുടെ പട്ടികയിൽ മരണത്തിന്റെ ഭീകരമുഖം വരച്ചുകാട്ടിയവയാണ്. അതേപോലെ 2018 കോഴിക്കോട് ജില്ലയിൽ പ്രത്യക്ഷപ്പെട്ട നിപ്പ രോഗവും 2018 19 പ്രളയത്തിനുശേഷം ഭീതി വിതച്ചു കൊണ്ടിരുന്ന എലിപ്പനിയും മുതലായവ ഗണത്തിൽപ്പെടുന്നു. കേരളം അതിന്റെ യുദ്ധക്കളത്തിൽ ധീരതയോടെ ഇവയൊക്കെ നേരിട്ടു എന്നുള്ളത് അഭിമാനകരവും പ്രശംസാ ജനവും ആണ്.
ഈ 2020 ഇൽ കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പ് ബ്രേക്ക് ദി ചെയിൻ എന്ന ക്യാമ്പയിൻ തുടങ്ങി. എല്ലാ മേഖലകളും ഇതിനോടകംതന്നെ കോവിഡിനെ നേരിടാൻ ഒരുങ്ങി. മലയാളികൾ പൂർണമനസ്സോടെ ഇതിനെ കൈകൊണ്ട് നാടിനുവേണ്ടി വീടുകൾക്കുള്ളിൽ കഴിഞ്ഞു.
നിയമങ്ങൾക്ക് കീഴ്പ്പെട്ടും ലോക്ക് ഡൗണുകൾ ഉം കർഫ്യൂ കളും നല്ലതിനുവേണ്ടി ഉപയോഗിച്ചും മലയാളികൾ ഒരു നവയുഗ പിറവിക്കായി കാത്തിരിക്കുന്നു. ആ മഹാമാരി ക്കെതിരെയുള്ള ദൃഡനിശ്ചയം ത്തിന്റെ ഐക്യ ദീപം തെളിയിച്ച് കേരളം മാറി. ലോകം കൈകോർത്തു നിൽക്കാതെ ഇതിനെ പിടിച്ചുകെട്ടാൻ ആകില്ല എന്ന് മനസ്സിലാക്കി. എന്നാൽ ഇതുകൊണ്ടുമാത്രം ആയോ? സുരക്ഷയിൽ ശുചിത്വത്തിനും അടക്കമുള്ള കാലോചിതമായ മാറ്റങ്ങൾ നമ്മുടെ ആരോഗ്യ സംസ്കാരത്തിൽ ഉണ്ടാവണം എന്നുകൂടി ഇപ്പോഴത്തെ സാഹചര്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ഉദാഹരണം- കൊതുകുകൾ പരത്തുന്ന വൈറസ് രോഗം ആണ് ഡെങ്കിപ്പനി. പ്രതിവർഷം ഏതാണ്ട് അഞ്ചുകോടി പേരെ ബാധിക്കുന്ന ഈ രോഗം ഇന്ത്യ ഉൾപ്പെടെ നൂറോളം രാജ്യങ്ങൾക്ക് ഇന്ന് വെല്ലുവിളിയാണ്
ഈഡിസ് വർഗത്തിൽപെട്ട
പെൺ
കൊതുകുകളാണ് രോഗവാഹകർ.
ഇതിനുള്ള ഒരേയൊരു മാർഗ്ഗം കൊതുക് നശീകരണം മാത്രം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രം മുട്ടയിടുന്ന ഈ കൊതുകുകൾ ക്കെതിരെ ഊർജിത് ശുചീകരണം ഉറപ്പുവരുത്താൻ ഒത്തൊരുമിച്ച് ശ്രമിക്കേണ്ടത് അനിവാര്യമാണ്. എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കാം. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പ്ലാസ്റ്റിക് കുപ്പികൾ,
ചിരട്ട, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ വലിച്ചെറിയരുത്. പൊതുസ്ഥലങ്ങൾ സ്വന്തം മുതല് പോലെ വൃത്തിയായി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. രോഗം വരുമ്പോൾ മാത്രം അതിനെതിരെ ചിന്തിക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടിലുണ്ട്. എന്നാൽ എന്തുകൊണ്ട് രോഗം വരാതെ സൂക്ഷിച്ചു കൂടാ? പല വ്യാധികൾ മൂലം ലക്ഷണങ്ങൾ മരണം അടയുമ്പോൾ ജീവിച്ചിരിക്കുന്ന നാം മൂക്കിൽ വിരൽ തള്ളി നിൽക്കുകയല്ല വേണ്ടത്. പിന്നെയോ, നമുക്കും അതിൽ ഒരു പങ്കുണ്ട് എന്ന് ഓർത്തു കൊള്ളണം.
രോഗങ്ങൾ വരുവാൻ കാത്തിരിക്കരുത്. അവ വന്നാലും നിർഭയരായി അതിനെ നേരിടണം. മുൻകരുതൽ ഇല്ലാതെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പലർക്കും മഞ്ഞപ്പിത്തം, എലിപ്പനി മുതലായവ പിടികൂടിയ വിവരം വാർത്തകളിലൂടെ നാം അറിഞ്ഞതാണ്.
കേരളം ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് രോഗങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളം ഇന്ന് ഭീതിയുടെ മുൾമുനയിൽ ആണ്. ഈ നൂറ്റാണ്ടിൽ എന്നല്ല ഈ ഉലകത്തിൽ തന്നെ ഇത്രയും ഭയം സൃഷ്ടിച്ച ഒരു സംഭവം ഇന്നേവരെ നടന്നിട്ട് ഉണ്ടാവില്ല നടന്നിട്ട് ഉണ്ടാവില്ല. അതിനു കാരണം ഒരു ചെറിയ വാക്കാണ്. 'കൊറോണ'!!!
കൊറോണ എന്നാ ഈ ലാറ്റിൻ
പദത്തിന്റെ അർത്ഥം കിരീടം എന്നത്രേ. ലോകത്തെ നടുക്കിയ ഈ കൊറോണ ഒരു വൈറസ് ബാധയാണ്. പേര് പോലെ തന്നെ ഈ വൈറസ് അഖിലാണ്ഡ ത്തിൽ തന്റെ അധികാരം സ്ഥാപിച്ചു ലോകജനതയെ ഒന്നൊന്നായി കാൽക്കീഴിലാക്കി കൊണ്ടിരിക്കുന്നു. മൃഗങ്ങളാണ് ഇവയുടെ
വാഹകർ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നു. എന്നാൽ ഇതുപോലെ എത്രയെത്ര രോഗങ്ങളെ തുരത്തിയോടിച്ച വരാണ് നാം കേരളീയരും ഭാരതീയരും. കറുത്ത മരണം എന്നറിയപ്പെടുന്ന പ്ലേഗും ലക്ഷങ്ങളെ കൊന്നൊടുക്കിയ വസൂരിയും സ്പാനിഷ് ഫ്ലൂവും എയ്ഡ്സും എല്ലാം പകർച്ചവ്യാധികളുടെ പട്ടികയിൽ മരണത്തിന്റെ ഭീകരമുഖം വരച്ചുകാട്ടിയവയാണ്. അതേപോലെ 2018 കോഴിക്കോട് ജില്ലയിൽ പ്രത്യക്ഷപ്പെട്ട നിപ്പ രോഗവും 2018 19 പ്രളയത്തിനുശേഷം ഭീതി വിതച്ചു കൊണ്ടിരുന്ന എലിപ്പനിയും മുതലായവ ഗണത്തിൽപ്പെടുന്നു. കേരളം അതിന്റെ യുദ്ധക്കളത്തിൽ ധീരതയോടെ ഇവയൊക്കെ നേരിട്ടു എന്നുള്ളത് അഭിമാനകരവും പ്രശംസാ ജനവും ആണ്.
ഈ 2020 ഇൽ കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പ് ബ്രേക്ക് ദി ചെയിൻ എന്ന ക്യാമ്പയിൻ തുടങ്ങി. എല്ലാ മേഖലകളും ഇതിനോടകംതന്നെ കോവിഡിനെ നേരിടാൻ ഒരുങ്ങി. മലയാളികൾ പൂർണമനസ്സോടെ ഇതിനെ കൈകൊണ്ട് നാടിനുവേണ്ടി വീടുകൾക്കുള്ളിൽ കഴിഞ്ഞു.
ഇങ്ങനെ പരിസര ശുചിത്വം പാലി
ക്കുന്നതോടൊപ്പം വ്യക്തി ശുചിത്വം കൂടി ഉണ്ടായാലേ രോഗപ്രതിരോധം പൂർണ്ണമായി
അതിന്റെ ലക്ഷ്യത്തിലെത്തിച്ചേരൂ.
ജീവ സ്രോതസ്സുകൾ ഒന്നൊന്നായി നഷ്ടപ്പെടുമ്പോൾ ഭൂമിയുടെ നിലവിളി നാം കേൾക്കാതെ പോകരുത്. പ്രകൃത്യാംബിയുടെ മടിയിലേക്ക വാരിവിതറുന്ന ചപ്പും ചവറിനും മർത്യൻ സ്വയം അനുഭവിക്കും. 2018 19 ലെ പ്രളയ ദുരിതത്തിൽ ഏറെക്കുറെ നാം അനുഭവിച്ചു. ഇന്നേ തുടങ്ങിയാൽ നന്നായി തീർക്കാം. ഓരോ പടികൾ വീതം കയറാതെ നമുക്ക് ലക്ഷ്യത്തിൽ എത്താൻ കഴിയില്ല. അതുകൊണ്ട്, ആദ്യം വ്യക്തികളിൽ നിന്ന് ആകട്ടെ തുടക്കം. പിന്നീട് സമൂഹത്തിലേക്ക് ഒരു വ്യക്തിക്ക് ഇറങ്ങിച്ചെല്ലാം. ഇത്രയുംനാൾ കൈകഴുകാൻ മടി ച്ചവർ നിപ്പാ യും കൊ റോണ വന്നപ്പോൾ
നന്നായി കൈകഴുകിയത് നാം കണ്ടല്ലോ.!! ശരീരം വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങളെ ഒരുവിധത്തിൽ ചെറുത്തു നിർത്താം. ഭക്ഷണ ക്രമീകരണങ്ങൾ തുടങ്ങി പൂർണ്ണമായും പ്രകൃതിയോടിണങ്ങിയ ജീവിതം ആണെങ്കിൽ രോഗങ്ങളെ മറ്റൊരു വിധത്തിൽ തുരത്താം. രോഗ വിമുക്ത കേരളത്തെ വാർത്തെടുക്കാം........
സ്നേഹത്തിൻ റെയും സാഹോദര്യത്തിനും വീണകൾ മീട്ടി ആരംഭിക്കാം.....
നല്ല ആരംഭം, നല്ല അവസാനം....
ജയ് കേരളം ജയ്ഹിന്ദ്
നന്ദി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|