ഗവ. എൽ പി സ്കൂൾ കീരിക്കാട്/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാല അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണക്കാല അനുഭവങ്ങൾ

ഞാൻ ആദ്യ പി എസ്സ് .ജി എൽ പി എസ്സ് കീരിക്കാടിൽ പഠിക്കുന്നു .കൊറോണ എന്ന മഹാമാരി ലോകം മുഴുവനായും കീഴടക്കുന്നു .എല്ലാവരെയും പോലെ ലോക്കഡൗണിൽ അകപ്പെട്ടിക്കുകയാണ് ഞാനും ..അവധിക്കാലമായിട്ടു പുറത്തിറങ്ങാനോ ബന്ധുക്കളുടെ വീട്ടിൽ പോകാനോ പറ്റുന്നില്ല .കുറച്ചു ദിവസം ഞാൻ വീട്ടിൽ വെറുതേ ഇരുന്നു .പിന്നെ ബോറടിയായി ..ഞാൻ കുറച്ചു പടങ്ങൾ വരച്ചു .പിന്നെ അച്ഛന്റെ കൂടെ പച്ചക്കറികൾ നടുകയും വെള്ളമൊഴിക്കുകയും ചെയ്തു .'<
അമ്മ രാവിലെ പച്ചക്കറി അരിയുമ്പോൾ അതിന്റെ വിത്തുകൾ കഴുകി ഉണക്കാൻ എന്റെ കൈയ്യിൽ തരും .ഞാൻ അവ കഴുകി ഉണക്കി അമ്മയുടെ കയ്യിൽ കൊടുക്കുമ്പോൾ 'അമ്മ അവ കൊണ്ട് ചെറിയ ക്രാഫ്റ്റ് വർക്കുകൾ ചെയ്യും .ചിലപ്പോൾ ബോട്ടിലിലും കാർഡ്ബോര്ഡിലും വർക്ക് ചെയ്യാറുണ്ട് .ഞാനും അമ്മയെ സഹായിക്കും .ഈ ഉണ്ടാക്കിയവ എല്ലാം ഞാൻ കളർ ചെയ്തു വെയ്ക്കും .പിന്നെ ഞാൻ അമ്മയെ അടുക്കളയിൽ സഹായിക്കും <
.മുൻപൊരിക്കൽ 'അമ്മ ചെയ്ത ബോട്ടിൽ വർക്ക് ഞാൻ സ്കൂളിൽ കൊണ്ട് കൊടുത്തപ്പോൾ ടീച്ചറിനും എന്റെ കൂട്ടുകാർക്കും ഇഷ്ടപ്പെട്ടു .ഇതുപോലെ കുറേ ഞങ്ങൾ ഉണ്ടാക്കി ചെറിയ വിലയ്ക്ക് വിറ്റു കിട്ടുന്ന രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകാനാണ് തീരുമാനം .നിങ്ങളും നിങ്ങളെക്കൊണ്ട് ആവുംപോലെ എന്തെങ്കിലും സഹായം ചെയ്യണം 'കൊറോണ എന്ന മഹാമാരി ഒഴിഞ്ഞുമാറി സ്നേഹത്തിന്റെയും ,ഐശ്വര്യത്തിന്റെയും നന്മയുടെയും ഒരു നല്ല നാളെ പിറക്കട്ടെ എന്ന് പ്രാർഥിക്കുന്നു ...

ആദ്യ പി എസ്സ്
3B [[|ജി എൽ പി എസ്സ് കീരിക്കാട് ആലപ്പുഴ കായംകുളം]]
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം