ജി യു പി എസ് മഹാദേവികാട്/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ


കളകളമൊഴുകുന്ന അരുവിയുടെ അരികിൽ
ഞാനാ ത്രിസന്ധ്യക്കിരുന്ന നേരം
നീന്തിത്തുടിക്കുന്ന പരൽമീനുകളൊക്കെയും
എന്നെ നോക്കി പുഞ്ചിരിച്ചു
മേലെ നോക്കിയാൽ പക്ഷികൾ കൂട്ടമായി
കൂട്ടിലേക്ക് മടങ്ങുകയായ്

കൊയ്ത്തില്ല പാട്ടില്ല പാടവരമ്പില്ല
ജീവിത യാത്രകൾ ആഘോഷമാക്കിയ
പക്ഷികൾ പിന്നെയും യാത്രയായ്
രാഗങ്ങളറിയാതെ പാടുന്ന പക്ഷിയുടെ
പാട്ടിനു ശ്രുതിമീട്ടാൻ ആരുണ്ട് പാരിൽ
കൃഷിയിറക്കുന്ന കർഷകരില്ലിന്നു
ഓല പാമ്പുകളിക്കുവാൻ കുട്ടികൾക്കാവില്ല
എൻറെ നാടിൻറെ സംസ്കൃതി എവിടെയാണ്
എൻറെ നാടിൻറെ സൗന്ദര്യമെവിടെയാണ്

ആറുകൾ വറ്റുന്നു കുന്നുകൾ കുറയുന്നു
പ്രളയമായ് ദുരിതമായികെടുതികൾപെരുകുന്നു
പിന്നെയും മനുഷ്യർ ചിന്തിച്ചു കൂട്ടുന്നു
എങ്ങനീ പ്രകൃതിയെ ചുട്ടുകൊല്ലാം

ഒന്നാമനാകുവാൻ ചെയ്യുന്നതൊക്കെയും
അന്യന് ദോശമായി തീരുന്ന ഭൂമിയിൽ
ഇപ്പൊഴും തീരാത്ത സംശയക്കൂമ്പാരം
എങ്ങനീ വൈറസ് പിറവികൊണ്ടു
മനുഷ്യൻറെ സൃഷ്ടിയോ പ്രകൃതിയുടെ ദാനമോ
ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ
മൃതിയടഞ്ഞെന്തിന് വേണ്ടിയെന്നറിയാതെ

ഒന്നാമനാകുവാൻ ചെയ്യുന്നതൊക്കെയും
ദുരിചമായി, ദുരന്തമായ് പെയ്യുന്നു ഭൂമിയിൽ
പ്രകൃതിയെ സ്നേഹിച്ചു നന്മചെയ്തീടണം
നല്ലൊരു നാളേക്കായ് മാത്രമാണ്
എൻറെ പ്രാണൻ വെടിയുമാക്കലം വരെയുമീ
നാടിൻറെ നന്മക്കായ് ഞാനുമുണ്ട്

അബിനന്ദന. ബി
6 ജി യു പി എസ്, മഹാദേവികാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത