ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ പരിസര ശുചിത്വവും രോഗപ്രതിരോധവും

പരിസര ശുചിത്വവും രോഗപ്രതിരോധവും
പ്രകൃതിയെ സംരക്ഷിക്കുക ,പരിസരം ശുചിയാക്കുക, നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുക , ഇതൊക്കെ നാം എപ്പോഴും കേൾക്കാറുള്ളതാണ് എല്ലാവർക്കും അറിയുകയും ചെയ്യാം. എങ്കിലും നാമെത്ര മാത്രമാണ് ഇതിനെ പ്രായോഗികമായിട്ടുള്ളത്. പരിസരശുചിത്വവും വഴി നാം നമ്മുടെ പ്രകൃതിയെ സംരക്ഷിച്ച് ഉണ്ടോ എന്ന് ചിന്തിച്ചു നോക്കു കാരണം ഇന്ന് ഇത് പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. പരിസര ശുചിത്വം എന്ന് പറയുമ്പോൾ നമ്മുടെ സ്വന്തം വീടും പരിസരവും മാത്രമാണോ നാം വൃത്തിയാക്കേണ്ടത് ഒരിക്കലുമല്ല അത് നമ്മളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല. പൊതുസ്ഥലങ്ങളും സൂക്ഷിക്കേണ്ടതുണ്ട്. ചപ്പുചവറുകൾ വലിച്ചെറിയരുത്, പൊതുസ്ഥലത്ത് തുപ്പരുത് ,  മാലിന്യങ്ങൾ കൂട്ടിയിട്ട്  കത്തിക്കരുത് ഇവ നാമോരോരുത്തരും പാലിക്കേണ്ടതാണ്.  വ്യക്തി ശുചിത്വം അനിവാര്യമായ ഒരു ഘടകമാണ് . വ്യക്തിത്വ ശുചിത്വം ,പരിസര ശുചിത്വം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെട്ടതാണ് സാമൂഹിക ശുചിത്വം. 90 ശതമാനം രോഗങ്ങൾക്കും കാരണം ശക്തമായ ശുചിത്വങ്ങളുടെ അപര്യാപ്തതയാണ്. അതിനാൽ ശക്തമായ ശുചിത്വശീലങ്ങൾ ആണ് ഇന്ന് ആവശ്യം . വ്യക്തികൾ സ്വയമായി പാലിക്കേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട് . അവ കൃത്യമായി പാലിച്ചാൽ പല ജീവിതശൈലി രോഗങ്ങളെയും , നല്ലൊരുശതമാനം ഒഴിവാക്കാൻ കഴിയും. വ്യക്തിശുചിത്വം പാലിക്കുന്നത് നമ്മെ     സാമൂഹ്യ ശുചിത്വത്തിലേക്ക് നയിക്കും. ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ നന്നായി കഴിക്കുന്നതിലൂടെ പലവിധ മാരകരോഗങ്ങളും ഒഴിവാക്കാൻ സാധിക്കും. നമ്മുടെ ചുറ്റുപാടിനെ മലിനമാക്കുന്ന ഒരു പ്രധാന ഘടകമാണ് പ്ലാസ്റ്റിക് . പ്ലാസ്റ്റിക് നിർമിത പാത്രങ്ങളും കുപ്പികളും മറ്റു വസ്തുക്കളും പൂർണമായും ഒഴിവാക്കുക. പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയോടിണങ്ങിയ ജീവിതവും നയിക്കുക. സാമൂഹ്യ ശുചിത്വം എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇത് നമുക്ക് ലഭിക്കുന്നത് സമൂഹത്തിൽ നിന്നാണ്. സമൂഹവുമായി ഇടപഴകുമ്പോൾ നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കുക തന്നെ വേണം. ശുചിത്വം
ഉറപ്പുവരുത്തുന്നതിന് 

ഓരോ വ്യക്തികളും ശ്രമിച്ചാൽ മാത്രമേ സാധിക്കൂ. ഇന്ന് കൊറോണ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം. മാസ്ക് ഉപയോഗിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക ഇവ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും കഴിയും. ആരോഗ്യം സംരക്ഷിക്കുക മാത്രമല്ല മറ്റുള്ളവർക്ക് ആരോഗ്യപൂർണമായ ജീവിതം ഉറപ്പു വരുത്തേണ്ടതും നമ്മുടെ കടമയാണ് .

ജോയൽ സജി.
II B ഗവ : എൽ.പി.എസ് . കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം