എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്/അക്ഷരവൃക്ഷം/മറികടക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
മറികടക്കാം കൊറോണയെ



ലോകം മുഴുവൻ ഭീതിയിലായ്
ലോകമാകെ ദു:ഖത്തിലായ്
മാനവർ ആകെ ആശങ്കയിൽ
കൊറോണ വൈറസിൻ പിടിയിലായ്

മറികടക്കാം ഈ മഹാ വ്യാധിയെ
പ്രതിരോധിക്കാം ഈ പകർച്ചവ്യാധിയെ
ഒരുമയാൽ വീഴ്ത്തിടാം ഈ വ്യാധിയെ
ഒരു മനസ്സാൽ അത് സാധിച്ചിടാം

കൈകോർത്തിടാം നാം രാജ്യത്തിനായ് ഈ ലോകത്തിനായ്
കൈ കഴുകിടാം നാം നമുക്കായ്
തൻ സ്നേഹിതർക്കായ്

അകന്നിരിക്കാം സ്വൽപ നാളുകളിൽ
കാത്തിരിക്കാം നല്ല നാളെക്കായ്
അടുത്തിരിക്കാം സ്വന്ത വീട്ടാർക്കൊപ്പം
അകന്നിരിക്കാം സമൂഹത്തിന്നായ്

കേട്ടിടാം നമുക്ക് ആരോഗ്യ പ്രവർത്തകരെ
ചെയ്തിടാം അവരുടെ വാക്കുകളെ
കാത്തിടാം നമ്മുടെ ജീവനെ നാം
പ്രതിരോധിക്കാം കൊറോണയെ നാം

                                       

                                          

Amala Mary Bose
7 F എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത