ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ രാമുവിന്റെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ ദുഃഖം


ഒരിടത്ത് നീലഗിരി എന്ന ഒരു ചെറിയ പട്ടണമുണ്ടായിരുന്നു. ആ പട്ടണത്തിന്റെ അടുത്തായിരുന്നു രാമു വിന്റെ കൊച്ചു വീട്. അച്ഛനും , അമ്മയും അച്ഛാച്ഛനും , അനിയനും അടങ്ങിയതായിരുന്നു രാമുവിന്റെ കൊച്ചു കുടുംബം. രാമുവിന്റെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. അമ്മ വീട്ടമ്മയും . രാമുവിന് കുസൃതിക്കാരനായ ഒരു അനുജനുണ്ട്. അവന്റെ പേര് മണിക്കുട്ടൻ എന്നായിരുന്നു. അവർ രണ്ടു പേരും വീടി നടുത്തുള്ള എൽ.പി സ്കൂളിലാണ് പഠിച്ചിരുന്നത. എന്നും രാവിലെ അവരെ അമ്മ സ്കൂളിൽ കൊണ്ടു വിടും

രാമു പഠിത്തത്തിൽ മോശമല്ലായിരുന്നു. രാമുവിന് കുറേ കൂട്ടുകാരുണ്ട്. അവന് ടീച്ചറെ വളരെ ഇഷ്ടമായിരുന്നു. ടീച്ചർക്ക് എല്ലാ കുട്ടികളേയും ഇഷ്ടമായിരുന്നു. അവിടുത്തെ ഹെഡ്മിസ്ട സ് വളരെ നല്ല ടീച്ചറായിരുന്നു .അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു കണ്ണൻ കിച്ചു മാളു, പാറു എന്നിവർ .അങ്ങനെ കളിച്ചും ചിരിച്ചും രാമുവിന്റെ ഓരോ ദിവസവും മൂന്നോട്ടു നീങ്ങി. അങ്ങനെയിരിക്ക ഒരു ദിവസം ടീച്ചർ ക്ലാസിൽ വന്നു പറഞ്ഞു. ഇത്തവണ വാർഷികോത്സവം കഴിഞ്ഞാണ് പരീക്ഷ തുടങ്ങുന്നത്. കൂടാതെ നിങ്ങളെ ഡാൻസ് പഠിപ്പിക്കാൻ ടീച്ചർ വരുമെന്നും പറഞ്ഞു. രാമുവും കൂട്ടുകാരു തുള്ളിച്ചാടി. അവർ ഏകദേശം ഡാൻസ് പഠിച്ചിരുന്ന . അങ്ങനെയിരിക്കെ ഉച്ചയൂണ് കഴിഞ്ഞ് ക്ലാസിലിരിക്മ്പോഴാണ് ആ വിവരം അറിഞ്ഞത്. നാളെ മുതൽ സ്കൂൾ അവധിയാണ്. അപ്പോഴാണ് കിച്ചു ചോദിച്ചത്. എന്താ ടീച്ചറേ ഇത്ര വേഗം സ്കൂളയ്ക്കുന്നത്.? കൊറോണ എന്ന വൈറസ് കാരണമാ മന്ത്രി സ്കൂളടയ്ക്കാൻ തീരുമാനിച്ചത്. അത് കേട്ടപ്പോൾ രാമുവിനും കൂട്ടുകാർക്കും സങ്കടമായി. സ്കൂൾ വിട്ടപ്പോൾ അമ്മയോട കാര്യങ്ങൾ വിവരിച്ചു. പരീക്ഷയും , വാർഷികവും മുടങ്ങിയതിനാൽ രാമുവിന് സങ്കടം സഹിക്കാനായില്ല. ടീച്ചറോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് രാമു വീട്ടിലേക്കു പോയി. ആ രേയും കാണാൻ കഴിയില്ലല്ലോ എന്ന വിഷമം രാമുവിനെ അലട്ടി. ലോക് ഡൗൺ നീട്ടി. കാരണം ദിവസം കഴിയുന്തോറും രോഗികൾ വർധിക്കുന്നതാണെന്ന് രാമുവിന് മനസ്സിലായി. രാമു പറമ്പിലൂടെ നടക്കുമ്പോൾ അവൻ ധാരാളം പക്ഷികളുടെ ശബ്ദം കേട്ടു. ആ ശബ്ദങ്ങൾ അവനെ രസിപ്പിച്ചു. കുളിർ കാറ്റേറ്റ് അച്ഛൻ കെട്ടിയ ഊഞ്ഞാലിലാടി അവനങ്ങനെ രസിച്ചു. ഒപ്പം അനിയനും. ചില സാധനങ്ങൾ കിട്ടുന്നില്ലെന്ന വാർത്ത , അമ്മയോട് അച്ഛൻ പറയുന്നത് അവൻ കേട്ടു. 1 അമ്മയുടെ വീട്ടിൽ പോകാൻ പറ്റാത്ത സങ്കടം അവൻ ചിത്രം വരച്ചും ടീച്ചർ നൽകുന്ന പ്രവർത്തനങ്ങൾ ചെയ്തും തീർത്തു ടീച്ചർ ഇടയ് ക്കിടെ വിളിക്കുന്നത് അവന് ആശ്വാസമായി. ഒരു ദിവസം വാർത്ത കാണുകയായിരുന്നു. വാർത്തയിൽ കോവി ഡ് 19 ബാധിതർ കൂടുന്നതറിഞ്ഞ് അവന് പേടിയായി. ഈ വൈറസ് നമുക്കും പകരുമോ? എന്തോ ? ലോക് ഡൗൺ ഇനിയും നീട്ടുമെന്ന് വാർത്തയിൽ കണ്ടു. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകണമെന്ന് അമ്മ പറഞ്ഞത് രാമു അനുസരിച്ചു. ഈ ലോക് ഡൗൺ കൊണ്ട് അന്തരീക്ഷ മലിനീകരണം പരിസര മലിനീകരണവും കുറഞ്ഞിട്ടുണ്ടെന്ന് വാർത്തകളിലൂടെ അവൻ മനസിലാക്കി. ഇനി എന്ന് ഈ ലോക് ഡൗൺ തീരും? ഇനി ഈ രോഗത്തെ എങ്ങനെ ഇല്ലാതാക്കും ? ഇനി എന്ന് ഞാൻ എന്റെ ടീച്ചർ മാരേ കാണും ? കൂട്ടുകാരേ കാണും ? അവരോടൊപ്പം കളിക്കും? രാമുവിന്റെ ദു:ഖം കൂടിക്കൂടി വന്നു.


വൈഷ്ണവ് ഇ.വി
2 C ജി.എൽ.പി.എസ്.നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ