ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്

പ്രകൃതി നമ്മുടെ അമ്മയാണ് അമ്മയെ മാനഭംഗപ്പെടുത്തരുത് പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും പരിസ്ഥി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവ വൈവിദ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്രവും ഉണ്ട് പ്രതീക്ഷ കൈ വിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗം.ഭൂമിയെ സുരക്ഷിതവും ഭദ്രവും ആയ ഒരു ആവാസ കേന്ദ്രമായി നില നിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈ മാറുകയും ചെയ്യേണ്ടത് ആവിശ്യമാണ്.

നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു .കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടി വെള്ളത്തിനും ശുജീകരണത്തിനും പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നു. അതോടപ്പം ആരോഗ്യ പ്രശ്‍നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷി ഉള്ള മാരകരോഗങ്ങൾ പരന്നു പിടിക്കുന്നു

സാമൂഹ്യവും സംസാകാരികവും സാമ്പത്തികവും ആയ പുരോഗതിക്കു വികസനം അനിവാര്യമാണ് . പക്ഷെ ഈ വികസന പ്രക്രിയ പലപ്പോഴുംപരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്ന അത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിൽ ആയിരിക്കണം വികസനം നടപ്പിൽ ആക്കേണ്ടത്. മനുഷ്യർ സ്വീകരിച്ചുവരുന്ന അനഭിലഷണീയവും അശാസ്ത്രീയവും ആയ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ് അപകടത്തിലായേക്കാം. ചൂടിന്റെ വർധന, ശുദ്ധ ജലക്ഷാമം,കാലാവസ്ഥ വ്യതിയാനം,ജൈവ വൈവിധ്യ ശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്

ഫാത്തിമത്തുൽ ഹന്ന
9 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം