Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
നാം ഇന്ന് അഭിമുഖീകരിക്കുന്ന അതിഭീകരമായ പകർച്ച വ്യാധികളിലൊന്നാണ് കോവിഡ്. ഇതിനെ നാം നിർമാജനം ചെയ്തേ മതിയാകൂ. അതിനായി നമ്മുക്ക് ഒരുമിച്ച് പ്രയത്നിക്കാം. നമ്മുക്കുതന്നെ പല രോഗങ്ങളും ഇല്ലാതാക്കാ൯ പറ്റും. അതിനുവേണ്ട ഒന്നാമത്തെ കാര്യമാണ് ശുചിതം. നാം നമ്മുടെ കെെകൾ കൂടെ കൂടെ ഭക്ഷണത്തിനു മു൯പും പി൯പും നന്നായി കഴുകുക. അതുകൂടാതെ പുറത്തു പോയിവരുമ്പോഴും കെെകളും കാലുകളും നന്നായി കഴുകുക. സാനിറ്റെെസർ ഉപയോഗിച്ച് കെെ കഴുകുക. മാസ്ക്കുകളും ഉപയേഗിക്കുക. ഇതിലൂടെ ഒരുപരിധിവരെ നമുക്ക് രോഗാണുക്കളെ തടയാ൯ കഴുയും. മറ്റുള്ളവർ ഉപയോഗിക്കുന്ന ബ്ളേഡ്, ഷേവിങ്സെറ്റ്, ചീപ്പ്, ടവൽ എന്നിവ ഉപയോഗിക്കാതിരിക്കുക.ഉയർന്ന നിലവാരമുള്ള N95 മാസ്ക്കുകൾ ഉപയോഗിച്ചാൽ രോഗണുക്കളെ തടയാം. അതുപോലെ രണ്ടുനേരം കുളിക്കുക. അത് നമ്മുക്ക് ഉന്മേഷം തരിക മാത്രമല്ല പല രോഗങ്ങളും തടയാം. പല്ലും നഖവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പകർച്ച വ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കരുത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വൽ ഉപയോഗിക്കണം. രാവിലെയും വെെകിട്ടും പല്ലു തേക്കുന്നത് നമ്മുടെ വ്യക്തി ശുചിത്വത്തിന് വളരെ നല്ലതാണ്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. ഏറ്റവും നല്ല അണുനാശിനിയാണ് സൂര്യപ്രകാശം. എപ്പോഴും കെെകളും കാലുകളും ശുചിയായി സൂക്ഷിക്കുക. പച്ചക്കറികൾ എപ്പോഴും ചൂടുവെള്ളത്തിൽ കഴുകിയെടുക്കുക. അത് കീടാണുക്കളെ നശിപ്പിക്കാ൯ സഹായിക്കും. കെെകളും കാലുകളും കഴുകികഴിഞ്ഞാൽ ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് തുടക്കണം. ഇല്ലെങ്കിൽ പുഴുകടി, ചൊറി എന്നിവ ഉണ്ടാകാ൯ സാധ്യത ഉണ്ട്. കൃത്രിമമായ ആഹാരം ഉപേക്ഷിക്കണം. വറുത്ത എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കരുത്. അത് കാൻസർ പോലുള്ള മാരക രോാഗങ്ങൾ ഉണ്ടാക്കും. അതുപോലെ തന്നെ നാം നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കണം. ചിരട്ട ,പാത്രം എന്നിവയിൽ വെള്ളം കെട്ടി നിർത്താൻ അനുവദിക്കരുത്. നമ്മൾ എപ്പോഴും ചെരുപ്പുകൾ ഉപയോഗിക്കണം. അത് വിരകളുടെ മുട്ടകൾ , വളംകടി എന്നിവ ഇല്ലാതാക്കാ൯ സാധിക്കുന്നു. ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. നമ്മൾ തന്നെയാണ് നമ്മുക്കു വരുന്ന ഒാരോ അസുഖങ്ങളുടെയും കാരണക്കാർ. അതുകൊണ്ട് നാം ഒരോരുത്തരും ശുചിത്വം നമ്മുക്കുവേണ്ട അത്യാവശ്യ കാര്യ ങ്ങളിൽ ഒന്നാണ് എന്നോർക്കുക. എങ്കിൽമാത്രമേ പകർച്ചവ്യാധികൾ നമ്മുടെ നാട്ടിൽ നിന്ന് ഇല്ലാതാക്കാ൯ കഴിയൂ. ശുചിത്വമാർന്നൊരു രാജ്യം ഉണ്ടാകണമെങ്കിൽ നാം ഒരോരുത്തരും ഇതിനായി ഇനിയെങ്കിലും ഉണരൂ.
..................................
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|