എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/ മാലിന്യ വിമുക്ത കേരളം...
മാലിന്യ വിമുക്ത കേരളം...
സുഖ സമൃദ്ധവും ആർഭാടപൂർവമായ ആധുനിക ജീവിതമാണ് നമ്മുടെ നാടിനെ മാലിന്യക്കൂമ്പാരം ആക്കി തീർക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ നാട് ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാട് ആയി മാറിയിരിക്കുകയാണ് വ്യവസായശാലകൾ അറവുശാലകൾ ആശുപത്രികൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറം തള്ളുന്നത് നമ്മുടെ പാതയോരങ്ങൾ ഇന്ന് മാലിന്യ കൂമ്പാരങ്ങൾ ആണ് ഈ മാലിന്യങ്ങൾ ഭൂഗർഭ ജല സംഭരണത്തെ തടയുന്നു വളരെ കുറച്ച് ശതമാനം മാത്രമേ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കപ്പെട്ട ഉള്ളൂ ഖരമാലിന്യങ്ങൾ കൂടാതെ ദ്രാവകരൂപത്തിലുള്ള മാലിന്യങ്ങളും വാതക രൂപത്തിലുള്ള മാലിന്യങ്ങളും നമ്മുടെ നാടിനെ മലിനമാക്കുന്നു മലിനമാകാതെ പുഴകളും ജലാശയങ്ങളും നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുകയാണ് ജലം വിലകൊടുത്ത് വാങ്ങുന്ന സാധനം ആയി മാറിയിരിക്കുന്നു.പ്ലാസ്റ്റിക്കിനെ ഉപയോഗം പരമാവധി കുറയ്ക്കുക പാഴ്വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നത് കുറയ്ക്കുക നമ്മുടെ ഭക്ഷണ രീതികളിൽ മാറ്റം വരുത്തുക തുടങ്ങി ഓരോന്നിലും ശ്രദ്ധിച്ചാൽ തന്നെ നമുക്ക് മാലിന്യങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കാനാകും
സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |