സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/ഉയിർത്തെഴുന്നേൽപിന്റെ രാത്രികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർത്തെഴുന്നേൽപിന്റെ രാത്രികൾ

കുടുംബത്തിന്റെ കഷ്ടതകൾ കണ്ടുവരുന്ന കുട്ടിയാണ് മീനാക്ഷി.അച്ഛനും അമ്മക്കും ഏക മകളാണവൾ.പൊന്നു പോലെ അവർ അവളെ വളർത്തി. ദാരിദ്രത്തിന്റെ കരാളഹസ്തങ്ങളിൽ സ്വയം അമർന്ന് കൊണ്ട് അവർ അവളെ പഠിപ്പിച്ച് ഭൂമിയിലെ ഒരു കൊച്ചു മാലാഖയാക്കിമാറ്റി. തങ്ങളുടെ മകൾ മറ്റുള്ളവർക്ക് നന്മ ചെയ്ത് ജീവിക്കണം എന്ന് അവർ തീരുമാനിച്ചു. എന്നാൽ മീനാക്ഷിയുടെ മനസ്സിൽ തന്റെ ജീവിതമോ തൊഴിലോ ഒന്നുമായിരുന്നില്ല. അവളുടെ ഹൃദയം മുഴുവനും തന്നെ പഠിപ്പിച്ച് അച്ഛനും അമ്മയ്ക്കും നഷ്ടമായവയും അതിലൂടെ തന്റെ കുടുംബം അനുഭവിച്ച കഷ്ടതകളും ആയിരുന്നു.തന്റെ ജോലിയിലൂടെ അച്ഛനും അമ്മക്കും നല്ലൊരു ജീവിതവും സുഖസൗകര്യങ്ങളും കൊടുക്കണമെന്ന് അവൾ തീരുമാനിച്ചു.വകയിലുള്ള ഒരു അമ്മാവൻ വഴി അവൾക്ക് ഡൽഹിയിലെ ഒരു ആശുപത്രിയിൽ ജോലി ലഭിച്ചു. നിറഞ്ഞ സന്തോഷത്തോടെ തന്നെ മാതാപിതാക്കൾ അവളെ യാത്ര അയച്ചു.അപ്പോൾ അവർ അറിഞ്ഞിരുന്നില്ല തന്റെ മകളുടെ ജീവിതം മാറിമറിയുമെന്ന്.

ഡൽഹിയിൽ ചെന്ന് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു.ആദ്യ നാളുകളിൽ സുഖം തന്നെ ആയിരുന്നു.എന്നാൽ ഇന്ത്യയുടെ സുന്ദരതയെ പിടിച്ചുകുലുക്കിയ മഹാമാരി ഡൽഹിയിലും എത്തിയിരുന്നില്ല. ഇന്ത്യ മുഴുവൻ ആടിയുലഞ്ഞപ്പോഴും മീനാക്ഷിയും അവളെ പോലുള്ള മാലാഖമാരും ആടാതെ നിന്നു. രോഗികളെ ചികിത്സിച്ചു.അവരെ ഇടവേളകളില്ലാതെ ശ്രുശ്രൂഷിച്ചു. മീനാക്ഷിയുടെ ഓരോ ചലനവും രോഗികൾക്ക് വേണ്ടിയായിരുന്നു. എന്നാൽ ഒരു രാത്രി താനും ഈ മഹാമാരിയുടെ കൈയിൽ അകപ്പെടും എന്ന് അവൾ കരുതിയില്ല. അവൾക്ക് തീരെ വയ്യ.രോഗ ശയ്യയിൽ കിടക്കുമ്പോഴും അവളുടെ മനസ്സിൽ തന്റെ രാജ്യവും രാജ്യത്തിന്റെ സുഖവും ആയിരുന്നു.തന്റെ അച്ഛനേയും അമ്മയേയും ഓർത്ത് അവൾ വിതുമ്പിക്കൊണ്ടിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ അച്ഛനേയും അമ്മയേയും ആരും നോക്കും. ഈ ചിന്തകൾ എല്ലാം അവളുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു.അവളെ മഹാമാരി വല്ലാതെ വേദനിപ്പിച്ചു.ഈ അവസ്ഥയിലും അവളുടെ മനസ്സിൽ അങ്ങകലെ ഒരു നേരിയ പ്രകാശം ഉണ്ടായിരുന്നു ആ പ്രകാശത്തെ തേടി അവൾ നടന്നു. ചുറ്റുമുള്ള സഹപ്രവർത്തകർ അവൾ ഈ ലോകം വീണ്ടും എന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും മീനാക്ഷി തന്റെ മനസ്സിൽ മഹാമാരിയെ തോൽപ്പിക്കുമെന്ന ദൃഢനിശ്ചയം എടുത്തു. തൻറെ മനസ്സിലെ ആശങ്കകൾ വെടിഞ്ഞ് അവൾ നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചു. അങ്ങനെ ഒരു ഈസ്റ്റർ കൂടിവന്നു. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ നാൾ. അന്ന് രാത്രി അവളുടെ മനസ് എന്തിനോ വേണ്ടി സന്തോഷിച്ചു. ഉണരൂ ഉണരൂ എന്ന് ആരോ നിരന്തരം പറയുന്നതുപോലെ. അവൾക്കൊന്നും മനസ്സിലായില്ല. എങ്കിലും അവരുടെ മനസ്സിൽ എന്തോ ഒരു ആത്മവിശ്വാസം വന്നുനിറഞ്ഞു.ആ ആത്മവിശ്വാസത്തിന്റെ കൈകൾ പിടിച്ച് അവൾ പതിയെ പതിയെ രോഗമുക്തയായി. അവളുടെ സഹപ്രവർത്തകർക്ക് പോലും അത്ഭുതകരമായ ഒരു ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു അത്. ധൈര്യപൂർവ്വം അവൾ പ്രതിരോധിച്ചു. അവളുടെ പ്രതിരോധം മറ്റു രോഗങ്ങൾക്കും ഒരു ധൈര്യമായി. ഇതിനു പകരം അവൾ ഭയന്നുവിറച്ചിരുന്നെങ്കിലോ? അവളുടെ മരണം നിശ്ചയമായിരുന്നു. പ്രതിരോധമാണ് വേണ്ടത്. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ രാത്രിയിൽ ആ മാലാഖ കുട്ടിയും ഉയർത്തെഴുന്നേറ്റു.രോഗമുക്തയായതിനുശേഷവും അവൾ തന്റെ കർത്തവ്യം ത്യജിച്ചില്ല.അവൾ വീണ്ടും രോഗികളെ ചികിത്സിച്ച് തന്റെ ജീവിതം കഥയും പറഞ്ഞ് അവരേയും രോഗപ്രതിരോധത്തിന്റെ മഹത്വം പഠിപ്പിച്ച് ഇന്നും അവളുടെ ജോലിയിൽ തുടർന്നു.

രോഗഭയമല്ല രോഗപ്രതിരോധമാണ് വേണ്ടത് ‌

വ്യക്തി ശുചിത്വം പാലിക്കൂ കൊറോണയെ തുരത്തൂ

ഗൗരിനന്ദന എച്ച്
9 C സെന്റ് തെരേസാസ് ജി.എച്ച്.എസ്. ,നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ