സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
കൂട്ടുകാരെ, ഇപ്പോൾ ടി.വി.യിലും പത്രത്തിലും മൊബൈലിലും ഒക്കെ നോക്കിയാൽ കാണുന്നതും കേൾക്കുന്നതും എല്ലാം ഭയപ്പെടുത്തുന്ന വാർത്തകൾ ആണ്. കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ഈ മഹാവ്യാധി ഇന്ന് ലോകത്തിലെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു.ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടങ്ങിയ ഈ പകർച്ചവ്യാധി ലക്ഷക്കണക്കിനു ആളുകളുടെ ജീവനപഹരിച്ചിരിക്കുന്നു. പ്രീയപെട്ട കൂട്ടുകാരെ ഈ രോഗം പടരാതിരിക്കാൻ നാം ശ്രദ്ധിക്കണം. ആവശ്യമില്ലാതെ വീടിന്റെ പുറത്തിറങ്ങരുത്. കൂട്ടം കൂടി നിൽക്കരുത്. സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിക്കുക. പുറത്തിറങ്ങിയിട്ട് തിരിച്ചു വീട്ടിൽ കയറുന്നതിനു മുമ്പ് മുഖവും കൈകളും സോപ്പിട്ട് വൃത്തിയായി കഴുകുക. സാനിറ്റൈസർ ഉപയോഗിക്കുക. സ്വന്തം ആരോഗ്യവും ശ്രദ്ധിക്കണം. നല്ല ഭക്ഷണം ശീലമാക്കുക.തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ ശീലങ്ങൾ നമുക്ക് വളർത്താം. അങ്ങനെ ഈ മഹാമാരിയെ നമുക്ക് ചെറുത്ത് തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം