ടി.എ.ജെ.ബി.എസ്.പറളി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ വിറപ്പിച്ചു
ചൈനയിൽ ആദ്യം വന്നെത്തി
കൊറോണ എന്ന മഹാമാരി
ഇന്ത്യയിലും വന്നെത്തി പോയ്
കൊറോണ എന്ന മഹാമാരി
ഇന്ത്യമുഴുവൻ വിറപ്പിച്ചു കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ വന്നെത്തി
കൊറോണ എന്ന മഹാമാരി
മനുഷ്യരെല്ലാം കൊറോണയാൽ
മരിച്ചു വീഴുകയാണല്ലോ
ശുചിത്വം പാലിക്കയെല്ലാരും
കൈകൾ നന്നായ് കഴുകേണം
ഇടക്കിടക്ക് കഴുകേണം
പ്രതിരോധത്തിൻ തന്ത്ര മിത്
പുറത്തു പോകും നേരത്ത്
മാസ്ക് ധരിച്ചേ പോകാവൂ
സമ്പർക്കങ്ങൾ കുറക്കേണം
വീട്ടിനുള്ളിൽ ഒതുങ്ങേണം
നമ്മുടെ നാടിൻ നന്മക്കായ്
നമ്മുടെ ജീവൻ കാക്കാ നായ്
കേരള മോഡൽ പ്രതിരോധം
ലോകം മുഴുവൻ ശ്രദ്ധേയം
പ്രതിരോധിക്കാം കൊറോണയെ
ഒറ്റക്കെട്ടായ് മുന്നേറാം.

                   

അർച്ചന വി
4 ടി.എ.ജെ.ബി.എസ്.പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത