പോരാടുവാൻ നേരമായി കൂട്ടുകാരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയിടങ്ങളിൽ മുക്തി നേടാം.
ഒഴിവാക്കിടം സ്നേഹസന്ദര്ശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരാ കേട്ടുകൊൾക നിങ്ങൾ
തകർക്കുന്നതൊരു ജീവനല്ല - ഒരു ജനതയെ തന്നെയല്ലേ
ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസോടെ ശ്രമിക്കാം.
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം ജീവിതം.