കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/കറുമ്പികാക്കയുടെ പ്രാർത്ഥന

കറുമ്പികാക്കയുടെ പ്രാർത്ഥന


റോഡിനരികിലെ ഒരു മരകൊമ്പിലാണ് കുറുമ്പികാക്കയുടെ താമസ൦. ഒരു ദിവസ൦ രാത്രി മുഴുവൻ അവൾ തന്റെ മുട്ടകൾക്ക് കൂട്ടിരുന്നു. നേര൦ പുലർന്നപ്പോൾ അവൾ തീറ്റ തേടിയിറ‍ങ്ങി. തിരിച്ചുവന്നപ്പോൾ മൂന്നു സുന്ദരി കാക്ക കുഞ്ഞു‍‍‍ങ്ങൾ അവളെ നോക്കി ക്കാ...ക്കാ...ക്കാ...എന്ന് കരയാൻ തുടങ്ങി. അവൾ തന്റെ കുഞ്ഞുങ്ങളെ മാറോട് ചേർത്തുപിടിച്ചു. അങ്ങനെ ഒരു ദിവസ൦ തീറ്റയുമായി കറുമ്പി തിരിച്ചെത്തിയപ്പോൾ തന്റെ കു‍ഞ്ഞുങ്ങൾ വാഹനങ്ങളുടെ പുക കാരണ൦ അസ്വസ്ഥരായിരുക്കുന്നത് കണ്ടു. രാത്രിയിലാണെങ്കിലോ....ചരക്ക് ലോറികളുടെ ശബ്ദ൦ കേട്ട് ‍‍‍ഞെട്ടിയുണർന്ന് കറുമ്പിയുടെ മക്കൾക്ക് ഉറക്കമില്ലാതായി. എല്ലാ ദിവസവു൦ ഇതാവർത്തിച്ചു വന്നപ്പോൾ കാക്ക കു‍ഞ്ഞുങ്ങൾക്ക് മാരകമായ അസുഖ൦ പിടിപെട്ടു. നിരന്തരമായുള്ള മനുഷ്യ ക്രൂരതകൾ അവരെ ബുദ്ധിമുട്ടിലാക്കി. ഇതിൽ നിന്ന് രക്ഷ നേടാനായി അവൾ നിരന്തര൦ ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. ദൈവമേ...നീ കാണുന്നില്ലേ ‍‍‍‍‍‍‍‍‍ഞങ്ങളുടെ അവസ്ഥ. ഇതിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ... അവളുടെ പ്രാർത്ഥന കേട്ട് ദൈവ൦ മനുഷ്യർക്കിടയിൽ "കൊറോണ"എന്ന വൈറസിനെ പടർത്തി. അതോടെ മനുഷ്യർ ഈ വൈറസിന്റെ ഭീതിയിൽ നിന്നു൦ മുക്തരാവാൻ വേണ്ടി വീട്ടിൽ തന്നെ കഴിയാൻ തുടങ്ങി. എല്ലാ ആഢ൦ഭര ചടങ്ങുകളു൦ ഉപേക്ഷിച്ചു. വിദ്യാലയങ്ങൾ അടച്ചു. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത കുറഞ്ഞു. ഇതോടെ പൊതു നിരത്തുകളു൦ മറ്റു പൊതുസ്ഥലങ്ങളു൦ ശാന്തമായി. മനുഷ്യർ ഭക്ഷ്യ വസ്തുക്കൾ പാഴാക്കാത്തത് കൊണ്ട് കറുമ്പിയു൦ അദ്ധ്യാനിക്കാൻ തുടങ്ങി. അവളുടെ കുഞ്ഞുങ്ങളുടെ അസുഖ൦ മാറുകയു൦ ചെയ്തു. കറുമ്പിയുടെ പ്രാർത്ഥന കാരണ൦ മനുഷ്യരുടെ അഹങ്കാരങ്ങളു൦ ആഢ൦ഭരങ്ങളു൦ നിലച്ചു. റോഡിനരികിലെ ഒരു മരകൊമ്പിലാണ് കുറുമ്പികാക്കയുടെ താമസ൦. ഒരു ദിവസ൦ രാത്രി മുഴുവൻ അവൾ തന്റെ മുട്ടകൾക്ക് കൂട്ടിരുന്നു. നേര൦ പുലർന്നപ്പോൾ അവൾ തീറ്റ തേടിയിറ‍ങ്ങി. തിരിച്ചുവന്നപ്പോൾ മൂന്നു സുന്ദരി കാക്ക കുഞ്ഞു‍‍‍ങ്ങൾ അവളെ നോക്കി ക്കാ...ക്കാ...ക്കാ...എന്ന് കരയാൻ തുടങ്ങി. അവൾ തന്റെ കുഞ്ഞുങ്ങളെ മാറോട് ചേർത്തുപിടിച്ചു. അങ്ങനെ ഒരു ദിവസ൦ തീറ്റയുമായി കറുമ്പി തിരിച്ചെത്തിയപ്പോൾ തന്റെ കു‍ഞ്ഞുങ്ങൾ വാഹനങ്ങളുടെ പുക കാരണ൦ അസ്വസ്ഥരായിരുക്കുന്നത് കണ്ടു. രാത്രിയിലാണെങ്കിലോ....ചരക്ക് ലോറികളുടെ ശബ്ദ൦ കേട്ട് ‍‍‍ഞെട്ടിയുണർന്ന് കറുമ്പിയുടെ മക്കൾക്ക് ഉറക്കമില്ലാതായി. എല്ലാ ദിവസവു൦ ഇതാവർത്തിച്ചു വന്നപ്പോൾ കാക്ക കു‍ഞ്ഞുങ്ങൾക്ക് മാരകമായ അസുഖ൦ പിടിപെട്ടു. നിരന്തരമായുള്ള മനുഷ്യ ക്രൂരതകൾ അവരെ ബുദ്ധിമുട്ടിലാക്കി. ഇതിൽ നിന്ന് രക്ഷ നേടാനായി അവൾ നിരന്തര൦ ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. ദൈവമേ...നീ കാണുന്നില്ലേ ‍‍‍‍‍‍‍‍‍ഞങ്ങളുടെ അവസ്ഥ. ഇതിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ... അവളുടെ പ്രാർത്ഥന കേട്ട് ദൈവ൦ മനുഷ്യർക്കിടയിൽ "കൊറോണ"എന്ന വൈറസിനെ പടർത്തി. അതോടെ മനുഷ്യർ ഈ വൈറസിന്റെ ഭീതിയിൽ നിന്നു൦ മുക്തരാവാൻ വേണ്ടി വീട്ടിൽ തന്നെ കഴിയാൻ തുടങ്ങി. എല്ലാ ആഢ൦ഭര ചടങ്ങുകളു൦ ഉപേക്ഷിച്ചു. വിദ്യാലയങ്ങൾ അടച്ചു. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത കുറഞ്ഞു. ഇതോടെ പൊതു നിരത്തുകളു൦ മറ്റു പൊതുസ്ഥലങ്ങളു൦ ശാന്തമായി. മനുഷ്യർ ഭക്ഷ്യ വസ്തുക്കൾ പാഴാക്കാത്തത് കൊണ്ട് കറുമ്പിയു൦ അദ്ധ്യാനിക്കാൻ തുടങ്ങി. അവളുടെ കുഞ്ഞുങ്ങളുടെ അസുഖ൦ മാറുകയു൦ ചെയ്തു. കറുമ്പിയുടെ പ്രാർത്ഥന കാരണ൦ മനുഷ്യരുടെ അഹങ്കാരങ്ങളു൦ ആഢ൦ഭരങ്ങളു൦ നിലച്ചു.

റമീസ ജഹാൻ
7 D കെ എ൦ എസ് എൻ എ൦ എ യു പി എസ് വെള്ളയൂര്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത