ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/കൂനൻ വൈറസ്
കൂനൻ വൈറസ്
കൊറോണ കുടുംബത്തിലെ അംഗം ആണ് ഈ കുനൻ. ആളു ചെറുതാണെങ്കിലും വളരെ അപകടകാരിയാണ്. ഇവന്റെ വികൃതികൾ ലോകത്തെമ്പാടും സകല മനുഷ്യരെയും ഭയപ്പെ ടുത്തികൊണ്ടിരിക്കുകയാണ്. ഒരുപാടു പേരുടെ ജീവൻ ഇവനെടുത്തു. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗം പറ്റി പിടിക്കാൻ ഇവൻ മിടുക്കനാണ്. ചൈന എന്ന രാജ്യത്തെ വിറപ്പിച്ചു കൊണ്ടായിരുന്നു അവന്റെ വരവ്. ലോക പോലീസ് ആയ അമേരിക്ക അവന്റെ മുമ്പിൽ ഭയപ്പെട്ടു നില്ക്കു കയാണ്. ആരോഗ്യമേഖലയിൽ വമ്പന്മാർ എന്നു പേര് കേട്ട ഇറ്റലി അവന് മുമ്പിൽ മുട്ടുകുത്തി. ഹിറ്റ്ലറിന്റെ ജർമനി എന്നു വേണ്ട ലോകത്തുള്ള വമ്പന്മാ രെയൊക്കെ മുട്ടുകുത്തിച്ചിട്ടാ വരവ്. അവൻ നമ്മുടെ കൊച്ചു കേരളത്തിലും എത്തി. കുറച്ചു പേരെ അവന്റെ കെണിയിൽ പെടുത്താൻ കഴിഞ്ഞെങ്കിലും ദെവത്തിന്റെ സ്വന്തം നാടിനെ വിട്ടുകൊടുക്കാതെ ഭയപ്പെടാതെ ജാഗ്രതയോടെ നമ്മൾ ഒറ്റക്കെട്ടായി പൊരുതി .ഇപ്പോഴും അവൻ ഇവിടെ ചുറ്റി കറങ്ങുന്നുണ്ട് നമ്മൾ അവന് പിടികൊടുക്കാതെ നോക്കണം കൈകൾ കഴുകാം. സാമൂഹിക അകലം പാലിക്കാം. കൂട്ടം കൂടിയുള്ള പരിപാടികൾ ഒഴിവാക്കാം . നമ്മുടെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിച്ചു നമുക്കവനെ തുരത്താം . അതുകൊണ്ടു എല്ലാവരും stay ഹോം stay safe *
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം