ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2008-09 വർഷത്തിലെ പ്രവർത്തനങ്ങൾ
2008-09 വർഷത്തിലെ പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനം
നമ്മുടെ മരം പദ്ധതി യിൽ എല്ലാ കുട്ടികൾക്കും മരത്തൈകൾ നല്കി. ജൂൺ ആറിന് വിജയോത്സവം കൊണ്ടാടി. ജൂൺ 19 മുതൽ 26 വരെ വായന വാരമായി ആചരിച്ചു. സയൻസ് ക്ലബ് എക്സിബിഷൻ നടത്തി. വിജ്ഞാനോത്സവം നടത്തി. ഉപന്യാസ മത്സരം നടത്തി. പുകയില വിരുദ്ധ ദിനം ആചരിച്ചു. ജൂൺ 27 പുകയില വിരുദ്ധ വിദ്യാലയങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ,എയ്ഡ്സ്-മഞ്ഞപ്പിത്ത ബോധവല്ക്കരണ ക്ലാസ്സ്,ഡ്രൈ ഡേ എന്നിവ ആചരിച്ചു. തൃശൂർ കോർപ്പറേഷന്റേയും ആയുർവേദ മെഡിക്കൽ അസോസിയേഷന്റേയും ആഭിമുഖ്യത്തിൽ നടത്തിയ ധൂപ രക്ഷാ പ്രതിരോധ വലയം പ്രവർത്തനത്തിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. എെ കെ പി ഫ് ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവല്കരണ സിഡി പ്രദർശനം നടത്തി.സമ്പൂർണ്ണ ശുചിത്വയജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ സീറോ വേസ്റ്റ് സ്കൂൾ കാംമ്പയിൻ 2008 പദ്ധതി പ്രകാരം ഹെൽത്ത് ആൻഡ് സാനിട്ടേഷൻ ക്ലബ്ബ് രൂപീകരിക്കുകയും ചെക്ക് ലിസിറ്റ് ഉപയോഗിച്ച് കുട്ടികൾ തന്നെ വിദ്യാലയ പ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തു. ഉപജില്ലാ കലോത്സവം
മാപ്പിളപ്പാട്ട്,ലളിത ഗാനം --മൂന്നാം സ്ഥാനം
വിത്തും കൈക്കോട്ടും പദ്ധതി ആരംഭിച്ചു. കാർഷിക ക്ലബ്ബ് രൂപീകരിച്ചു. ഒല്ലൂർ കൃഷി ഓഫീസർ ശ്രീ മാത്യു ഉമ്മൻ ക്ലാസ്സെടുത്തു. പച്ചക്കറി വിളവെടുപ്പ് നടത്തി.
വിദ്യാരംഗം കലാസാഹിത്യ വേദി കയ്യെഴുത്തു മാസിക തയ്യറാക്കി. ബുക്ക് ബൈൻഡിങ്ങ്, കുട നിർമ്മാണം,ചോക്ക് നിർമ്മാണം എന്നിവ നടത്തി.
സ്മാർട്ട് റൂം ഉദ്ഘാടനം മേയർ ശ്രീ ആർ ബിന്ദു നിർവ്വഹിച്ചു.