അമ്മ


അമ്മയോളം വരില്ല മറ്റൊന്നും ലോകത്തിൽ

 അമ്മയാണെൻ സർവ്വലോകം

അമ്മ എന്ന് വിളിച്ചു ഞാൻ പിറന്നു

അമ്മ പുഞ്ചിരി തൂകി എന്നെ മാറോടണച്ചു

 അമ്മ എന്നെ പിച്ചനടത്തിച്ചു

 ആദ്യാക്ഷരങ്ങൾ പറഞ്ഞു നൽകി

 അമ്മയാണെൻ പ്രിയ കൂട്ടുകാരി

അമ്മയാണ് വഴികാട്ടിയും

 അമ്മയാണെന്നുമെൻ ജീവിതം

അമ്മയാണെൻ സർവ്വവും.

 

ഗൗരിനന്ദന. എ.
നാലാം ക്ലാസ് എ സെൻറ് ജോസഫ്സ് എൽ.പി.എസ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത