മഹാമാരി.

ഇന്നിതാ ലോകരാജ്യങ്ങളെല്ലാം ഞെട്ടുന്നു. ഈ മഹാവിപത്തിനെ എങ്ങനെ തുരത്താം. അങ്ങ് വുഹാനിലുണ്ടായ ഈ പകർച്ചപ്പനി എത്ര വേഗത്തിലാണ് നമ്മുടെ ഈ കൊച്ചു കേരളത്തിലുമെത്തിയത്. എത്രയധികം പേരാണ് ലോകത്തിനു മുന്നിൽ കീഴടങ്ങിയത് അമേരിക്കയിലേയും ലണ്ടനിലെയും സ്ഥിതികൾ അതിഗുരുതരമായെന്നാണ് വാർത്തകളിലൂടെ അറിഞ്ഞത്.ഞങ്ങൾ വീട്ടിൽ കൂട്ടുകാരോടൊത്തു കളിക്കുന്നു. സ്കൂളിനടുത്താണ് വീട്,അങ്ങോട്ടു നോക്കാനേ കഴിയുന്നില്ല വിഷമം.കേരളത്തിന്റെ അവസ്ഥ ഇനി എന്നാണ് സാധാരണ ഗതിയിലാകുന്നത്. എല്ലാപേരും ഒരേ പോലെ മനസ്സു വച്ചാൽ നമുക്ക് മുന്നേറാം. ഇനിയും നമ്മൾ അതിജീവിക്കും.

ഗൗരി കൃഷ്ണ
ക്ലാസ്സ് - നാല് ശ്രേയ.എൽ .പി .എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം