വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധമുൻ കരുതലുകളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധമുൻ കരുതലുകളും

ഇന്നത്തെകാലത്ത് രോഗപ്രതിരോധത്തിന് ആവശ്യം പരിസ്ഥിതിയെ സംരക്ഷിക്കുക, വ്യക്തിശുചിത്വം എന്നിവയാണ്. ഇക്കൊല്ലം നമ്മുടെ ലോകത്ത് പടർന്നുപിടിച്ച കൊറോണ വൈറസ് അല്ലങ്കിൽ 'കോവിഡ് 19' പിടിച്ചുനിർത്തുന്നതിന് നമ്മൾ പാലിക്കേണ്ട നിയമങ്ങൾ. "കൂടി നിൽക്കാൻ പാടില്ല, ആരോട് സംസാരിക്കുമ്പോഴും ഒരു മീറ്റർ അകലം പാലിക്കണം, ഇടയ്ക്കിടെ കൈ നന്നായി കഴുകണം, വീടിനു പുറത്തിറങ്ങാൻ പാടില്ല. ഈ നിയമങ്ങൾ എല്ലാതും പാലിച്ചാൽ നമുക്ക് ഈ കൊറോണ എന്ന രോഗത്തെ ലോകത്തുനിന്നും തുരത്താം. പിന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കണം. ജലാശയങ്ങളിലും പറമ്പിലും പ്ലാസ്റ്റിക് ഉപേക്ഷിക്കരുത്. അതുപോലെ കാടും, മലയും, വയലും, തോടും, അരുവികളും സംരക്ഷിക്കണം. ഇതൊന്നും സംരക്ഷിച്ചില്ലങ്കിൽ മഴ തന്നെ നഷ്ടമാകും. മഴ ഇല്ലാത്തതിനാൽ നമ്മുടെ കിണറുകളെല്ലാം വറ്റിത്തുടങ്ങി. അതുകൊണ്ട് വെള്ളം പാഴാക്കാതെ സൂക്ഷിക്കണം. പിന്നെ ചുമക്കുമ്പോഴും, തുമ്മുമ്പോഴും, തൂവാലകൊണ്ടോ, പേപ്പർകൊണ്ടോ മുഖം മറക്കേണം. 2018, 2019, നിപ്പ വൈറസ് എന്ന അസുഖമായിരുന്നു. അതിനു ഇത്ര ബുദ്ധിമുട്ട് നമ്മൾ അനുഭവിച്ചിട്ടില്ല. ഇത് ലോകമെമ്പാടും പടർന്നു ഒരുപാട്പേരുടെ ജീവനെടുത്തു. ആഗോളതാപനം കൂടുന്നു, ആരോഗ്യപ്രശ്നവും ഉണ്ടാകുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ എല്ലാ രോഗത്തെയും ഇല്ലായ്മചെയ്യാം.

ശ്രീ ലക്ഷ്മി. ഐ.ടി
6 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം