ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കവിത

കൊമ്പുകൾ നിറയെ ഉണ്ടക്കണ്ണും
പൂജ്യം പോലുള്ളൊരുടലും
കൊണ്ടിന്നങ്ങനെ പാഞ്ഞുവരുന്ന
കൊറോണയെന്നൊരു വൈറസ്സേ
നിന്നെയെതിർക്കാൻ എന്നുടെ കയ്യിൽ
വിദ്യകൾ പലതും ഉണ്ടല്ലോ
മുഖം മറയ്ക്കും പരിചയതുണ്ടേ
കൈകൾ കഴുകി ശുചിയാക്കീടും
സ്നേഹത്താൽ അതിരുകൾ തീർക്കും
സാമൂഹിക അകലം പാലിക്കും
വീട്ടിലിരിക്കും നാട്ടിലിറങ്ങാ-
തങ്ങനെ നിന്നെയകറ്റിടും
നാടുമുടിക്കാൻ പാഞ്ഞുനടക്കും
കൊറോണയെന്നൊരു വൈറസ്സേ
നിന്നെ തോല്പിച്ചൊടിക്കാൻ
ശുചിത്വമാണിന്നെന്നുടെ പരിച
ശരിയായിത്തന്നെ ചെയ്തീടും ഞാൻ

അഭിനവ് എം
4 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത