പഴമയെ മറന്നു നാം
പുതുമയെ തേടുമ്പോൾ
കാലം നമുക്കായി കരുതിവെയ്ക്കുന്നു
ഭീതിതൻ ഒരു കനൽ കൂമ്പാരമപ്പഴും.
മനയിലെ കോലയിൽ എപ്പഴും കണ്ടു ഞാൻ
കിണ്ടിയും വെള്ളവും നിത്യം നിത്യം
ആ ശുചിത്വമെല്ലാം പാലിക്കേണ്ടുണ്ടു നാം
കൊറോണ എന്നൊരു മാരിതാണ്ടാൻ
മടങ്ങുന്നു കാലമേ പഴമതൻ ചൈതന്യ
ജീവിത രീതിയിൽ പോകയെല്ലാം
ഈശ്വരാ കാക്കുക എല്ലാമനുഷ്യരും
നിൻ മടിത്തട്ടിലെ പൈതലല്ലോ...