പരിസ്ഥിതി

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മഴയും ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി.

പ്രപഞ്ച പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യഗണം ഭൂമിയിൽനാമ്പെടുത്തു. ദശ ലക്ഷകണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്നു കാണുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛന്ദസുന്ദരമാക്കിത്തീർത്തു.

നമ്മുടെ പരിസ്ഥിതി എന്നത് നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്.ജീവിയുടെ ജീവിത ചുറ്റുപാട് ആവാസ വ്യവസ്ഥ എന്നറിയപ്പെടുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോക്തിയെ തൃപതിപ്പെടുത്തുവാൻ മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുവാൻ ആരംഭിച്ചു. പ്രകൃതിയില്ലെങ്കിൽ നാം മനുഷ്യരും ഇല്ല എന്നത് ആദ്യം ഓർക്കുക. ഒരു മരംമുറിക്കുന്നുണ്ടെങ്കിൽ നാമവിടെ രണ്ട് ചെടികൾ കുഴിച്ചിടണം.

വിദ്യ.വി
6 F എ.യു.പി.എസ്. ആനമങ്ങാട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം