ഭൂമിയിലമർന്ന പാദങ്ങൾ
ഇന്നു നിയാകും കാലമല്ലോ
വിഷസർപ്പത്തെ ഹിമകണം പോൽ
ശൂന്യമാകീടണം ഭൂമിയെ സ്വർഗമാക്കുവാൻ
ജ്വാലയാൽ എരിയുന്നവനല്ലി താരം
പുനർജനി അവനൊരു ഹരമായിടുമ്പോൾ
വിപ്ലവ കലാപ്രചാരങ്ങൾക്കന്ദ്യമാക്കിടുന്നു
ആഡംബരം തേടി തിരഞ്ഞോടിടുമ്പോൾ
ഓർത്തില്ല മനുഷ്യ ജീവന്റെ മൂല്യപദങ്ങൾ.
ചുംബനമൊരു ഹരമാക്കിടുന്നു
പലവേദിയിലെങ്കിലും പൂമ്പാറ്റ തൻ
പരാഗണം പോൽ, ഓർത്തില്ലൊരു
ചുംബന രഹിത നാളുകൾ കാത്തീടുന്നിങ്ങനെ.
ഇന്നീ ഇരുണ്ട ഭൂമി ഒരു തിരി വെട്ടത്തിനായ്
പോരാടുമ്പോൾ ജീവിക്കുന്നിതാ,
പല ജാലങ്ങളു മീ മണ്ണിൽ മായുന്നിതാ.
കാലങ്ങളിവർക്കു മാത്രമായ്, ഭൂമിതൻ
അവകാശികൾ അവരായി തീരുന്നു.
കൂട്ടിലകപ്പെട്ട കിളികളായി മനുഷ്യജന്മം
വീട്ടിടുമ്പോൾ പൊലിയുന്നു
പല ജീവനുമീ മണ്ണിൽ.
തീപ്പൊരി ഗന്ധമുള്ള കാലത്തിനുഉയർത്തെഴുന്നേൽപ്പാൻ ശ്രമിപ്പു,
പല ദൈവീക കരങ്ങളും
അവസാനപ്പൂവും മണ്ണിലലിയുന്ന യാമം വരേക്കും
അസ്തമയ സൂര്യന്റെ ഉദയത്തിനായി
നിറമുള്ള സുഗന്ധമുള്ള പൂവായി
പൂന്താനമായി മാറിടട്ടെ എനിയീ ലോകം