നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/കൊറോണകാലത്തെ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ സന്ദേശം


വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വം എന്ന വാക്കിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തിയാണുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിലൂടെ വ്യക്തി ശുചിത്വം കുറേയേറെ കൈവരിക്കാം. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. വൃത്തിഹീനമായ മത്സ്യമാംസാദികൾ, പച്ചക്കറികൾ ,മറ്റാഹാരങ്ങൾ, കൃത്രിമാഹാര പദാർത്ഥങ്ങൾ തുടങ്ങിയവ വാങ്ങുന്നതുവഴി നമ്മൾ രോഗങ്ങളിലേക്ക് കാലെടുത്തു വെച്ചു എന്ന് പറയാം. താമസ സൗകര്യങ്ങൾ പലസ്ഥലങ്ങളിലും വളരെ ഇടുങ്ങിയതും ജനസാന്ദ്രത ഏറിയതുമായിരിക്കും. ഇങ്ങനെയുള്ള സ്ഥലങ്ങൾ പരിശോധിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വൃത്തിഹീനമായതും മലിനമായ ജലത്തിന്റെ ഉപയോഗവും കാണുവാൻ സാധിക്കും.
‌ശുചിത്വമില്ലായ്മ എന്തുകൊണ്ട്?
വ്യക്തി ശുചിത്വമുണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണ. ഞാനും എന്റെ വീടും വൃത്തിയായാൽ മതിയെന്ന ധാരണ. പരിസര ശുചിത്വം തന്റെ പ്രശ്നമല്ല എന്ന മനോഭാവം. താനുണ്ടാക്കുന്ന മാലിന്യം ഇല്ലായ്മ ചെയ്യേണ്ടത് മറ്റാരോ ആണെന്ന തെറ്റിദ്ധാരണ. ഈ തെറ്റിദ്ധാരണ മൂലം ചില മനുഷ്യരെങ്കിലും തങ്ങളുടെ വീട്ടിലെ ഭക്ഷണ പദാർത്ഥങ്ങളുടെ ശേഷിപ്പുകൾ തൊട്ടടുത്തുള്ള തോ ടുകളിലോ പുഴകളിലോ കൊണ്ട് നിക്ഷേപിക്കുന്നു. ഈ പുഴകളിലെ ജലം ഉപയോഗിക്കുന്നവർ കാണും. അങ്ങനെ സംഭവിക്കുന്നത് ശുചിത്വത്തിന്റെ കടക്കൽ കത്തി വെക്കലാണ്.
ശുചിത്വയില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു, ശുചിത്വമില്ലായ്മ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, രോഗങ്ങൾ വ്യാപകമാകുന്നു. ശുചിത്വം വഴി ബാക്ടീരിയകളെയും വൈറസുകളെയും അകറ്റി നിർത്താൻ സാധിക്കും. ഈ കൊറോണ കാലത്ത് നാം കേരളീയർ സ്വീകരിച്ച ശുചിത്വ രീതികൾ കൊണ്ടാണ് കേരളം ഇന്ന് ലോക പ്രശസ്തി നേടിയിരിക്കുന്നത്. ജനങ്ങൾ, ആശുപത്രി ജീവനക്കാർ, ഉത്തരവാദപ്പെട്ട ഭരണകർത്താക്കൾ ഇവരൊക്കെ ഒരുമിച്ച് നിന്നതുകൊണ്ടാണ് ഇന്നത്തെ ഭീഷണിയായ കൊറോണക്ക് മുന്നിൽ നാം തലകുനിക്കാതെ നിൽക്കുന്നത്. ഈ കൊറോണകാലത്തെ സന്ദേശം തന്നെ കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിട്ടൈസർ ഉപയോഗിച്ചോ ഭംഗിയായി കഴുകുക എന്നുള്ളതാണ്. ചുമ, തുമ്മൽ ഇവയുണ്ടാകുമ്പോൾ തൂവാലകൊണ്ട് മൂക്കും വായും പൊത്തിപിടിച്ചാൽ വളരെ നല്ലതാണ്. ശുചിത്വത്തിൽകൂടി രോഗപ്രതിരോധശേഷി കൈവരിക്കാം രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ എല്ലാ മേഖലയിലും ശുചിത്വം അനിവാര്യമാണ്. 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന് പറയുന്നതുപോലെയാണ് 'ശുചിത്വം അത്യന്താപേക്ഷിതം' എന്ന് പറയുന്നതും.


ശ്രീരാഗ്.ആർ
9 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം