കുരിയോട് എൽ പി എസ്/അക്ഷരവൃക്ഷം/ അഹങ്കാരം വരുത്തിയ വിന
അഹങ്കാരം വരുത്തിവെച്ച വിന
അടുത്ത കൂട്ടുകാരായിരുന്നു മിന്നുവും ഗീതുവും. ഗീതു അഹങ്കാരിയും പറഞ്ഞതൊന്നും അനുസരിക്കാത്ത കുട്ടിയും ആയിരുന്നു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അവൾക്ക് തീരേ ഇല്ലായിരുന്നു. നല്ലവളായ മിന്നു വ്യക്തി ശുചിത്വത്തിൻ്റയും പരിസര ശുചിത്വത്തിൻ്റെയും ആവശ്യകതയെപ്പറ്റി ഗീതുവിനോട് പറഞ്ഞു കൊടുക്കാമായിരുന്നു.എന്നാൽ അതൊന്നും ഗീതു അനുസരിച്ചിരുന്നില്ല. തൻ്റെ കൂട്ടുകാരി കുറച്ച് ദിവസം തുടർച്ചയായി സ്കൂളിൽ വരാതിരുന്നപ്പോഴാണ് മിന്നു കാര്യം അന്വോഷിച്ചത്. ഗീതു രോഗം ബാധിച്ച് ആശുപത്രിയിലാണെന് മിന്നു അറിഞ്ഞു.ഇതറിഞ്ഞ മിന്നുവിന് സങ്കടമായി.മിന്നു തൻ്റെ കൂട്ടുകാരിക്ക് വേണ്ടി പ്രാർത്ഥിച്ചു കുറച്ച് ദിവസത്തെ ചികിത്സക്ക് ശേഷം അസുഖം മാറി ഗീതു വീട്ടിൽ തിരിച്ചെത്തി.ഇതറിഞ്ഞ് കൂട്ടുകാരിയെ കാണാൻ മിന്നു അവളുടെ വീട്ടിൽ ചെന്നു. മിന്നുവിനെ കണ്ട ഗീതു പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു .മിന്നു നീ അന്ന് പറഞ്ഞതൊക്കെ ഞാൻ അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. ഇനി ഞാൻ എന്നും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കും. ഇപ്പോഴാണ് എനിക്ക് എല്ലാം ബോധ്യമായത്. അന്ന് മുതൽ അവൾ നല്ല ശീലങ്ങൾ പാലിക്കാൻ തുടങ്ങി. കുറച്ച് നാളുകൾക് ശേഷം തൻ്റെ കൂട്ടുകാരി ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും സ്കൂളിൽ എത്തിയപ്പോൾ മിന്നുവിന് വളരെ സന്തോഷമായി.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |