സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

ജീവിതത്തിൻെറ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് വ്യക്തി ശുചിത്വം നമ്മുടെ ജീവിതത്തിൽ മുന്നിട്ട് നിൽക്കേണ്ട ശീലവും അതു തന്നെയാണ്. വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട് അത് കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവീത ശൈലി രോകങ്ങളെയും നമുക്ക് തടയാൻ സാധിക്കും.
അതിനായി നാം ശീലിക്കേണ്ട കുറച്ച് ശീലങ്ങളുണ്ട്. ഇടക്കിടെയും ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ തുടങ്ങി കോവിഡ് വരെ ഈ ശീലം വഴി നമുക്ക് ചെറുക്കാൻ സാധിക്കും. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് കൊണ്ടൊ തൂവാല കൊണ്ടൊ മുഖം മറക്കുക വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. രോഗ ബാധിതരിൽ നിന്ന് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുക മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്,ചീപ്പ്,ഷേവിങ്ങ് സെറ്റ്,ബ്ലൈഡ് എന്നിവ കഴിവതും ഒഴിവാക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക കഴിയുന്നതും വസ്‌ത്രങ്ങൾ സൂര്യ പ്രകാശത്തിൽ ഉണക്കുക ഏറ്റവും ഫലപ്രദമായ അണു നാശിനിയാണ് സൂര്യ പ്രകാശം രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ്ങ് പൗഡർ അല്ലെങ്കിൽ അണു നാശക ലായനത്തിൽ മുക്കിയ ശേഷം കഴുകുക.
ഫാസ്റ്റ് ഫുഡും,കൃത്രിമ ആഹാരവും ഒഴിവാക്കണം ഉപ്പ്,പഞ്ചസാര,എണ്ണ,കൊഴുപ്പ് എന്നിവ കുറക്കുക.പഴങ്ങളും,പച്ചക്കറികളും,മുളപ്പിച്ച പഴറ് വർഗ്ഗങ്ങളും അടങ്ങിയ സമീകൃത ആഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക.പ്രഭാത ഭക്ഷണം ഒഴിവാക്കരുത് ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കണം കൃത്യമായ വ്യാഴാമവും വിശ്രമവും ശീലാമാക്കണം. ഇങ്ങനെയുള്ള ചെറിയ ചെറിയ ശീലങ്ങളിൽ നിന്ന് വലിയ വലിയ പകർച്ച വ്യാധിയെ ചെറുത്ത് ആരോഗ്യം സംരക്ഷിക്കാൻ സാഹായിക്കും.

ഫാത്തിമതുൽ ഹന
9A സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം