ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഞാനിവിടെ വിവരിക്കുന്നത് ശുചിത്വത്തെക്കുറിച്ചാണ്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യന്താപേക്ഷിതമാണ്. മനുഷ്യൻ വ്യക്തിശുചിത്വത്തിനായി ദിവസവും രണ്ട് നേരം പല്ല് തേക്കുകയും കുളിക്കുകയും ചെയ്യണം. നഖങ്ങൾ വെട്ടി സൂക്ഷിക്കുകയും മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴിയുകയും ചെയ്യണം. പരിസരം മാലിന്യവിമുക്തമായി സൂക്ഷിക്കുകയും ചെയ്യണം. പരിസരങ്ങളിൽ മലിനജലം കെട്ടിനിൽക്കാതിരിക്കാനും തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കാനും ശ്രദ്ധിക്കണം. വീടും പരിസരവും പൊതുനിരത്തുകളും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം.


ദർശന പി.എസ്.
3സി എൽ. എഫ്. എച്ച്. എസ്. ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം