സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ വൈറസ് രോഗപ്പകർച്ച..................... മധ്യ ചൈനയിലെ പ്രധാന വ്യവസായ കേന്ദ്രമായ ഒരു പ്രധാന തുറമുഖ നഗരമാണ് വുഹാൻ .11 ദശലക്ഷത്തോളം ആളുകൾ വസിക്കുന്ന സ്ഥലം. അങ്ങനെയിരിക്കെ പെട്ടെന്ന് കാര്യമെന്തെന്നറിയാത്ത ന്യൂമോണിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസം പ്രതികേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്നു.പുതിയ ഇനം കൊറോണ വൈറസ് ആണ് രോഗകാരണമെന്ന് 2020 ജനുവരി 1 ന് ചൈന നാഷണൽ ഹെൽത്ത് കമ്മീഷൻ സ്ഥിരീകരിച്ചു.2019 നോവൽ കൊറോണ വൈറസ് (n Cov 19 ) എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തു. വുഹാൻ സിറ്റിയിലെ ഒരു കടൽവിഭവ മാർക്കറ്റുമായുള്ള സമ്പർക്കമാണ് ഈ പകർച്ചാവ്യാധി ക്ക് കാരണമായതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് കണ്ടെത്തി. പിന്നീട് ഈ പകർച്ചാവ്യാധി ഓരോ രാജ്യങ്ങളിലേക്കായി വ്യാപിക്കാൻ തുടങ്ങി. ഈ രോഗo മൂലമുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.‼️‼️❓❓ കൊറോണ വൈറസ്⁉️❓❓❓❓ ▪️ ഒരു RNA വൈറസാണ്▪️ഗോളാകൃതിയാണ്.,... പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകുന്നു......❌രോഗലക്ഷണങ്ങൾ❌ പനി, ജലദോഷം, തൊണ്ടവേദനം, ശ്വാസതടസം ,ശ്വാസമുട്ട് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ന്യുമോണിയ വൃക്കകളുടെ പ്രവർത്തന മാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയിൽ മരണം വരെ സംഭവിക്കുന്നു....................❌ രോഗപ്പകർച്ച❌❌ രോഗം ബാധിച്ച ആളുമായോ പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറി തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പടരുന്നു. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 6 മുതൽ 10 ദിവസം വരെ എടുക്കും...,,.......................❌ രോഗനിർണയം❌❌ രോഗലക്ഷണമുളളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവo, കഫം, രക്തം, മൂത്രം എന്നിവ ലബോറട്ടറി പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. PCR (Polymerase Chain re - action) NAAT_ (Nuclic A cid Amplification Test).. എന്നിവയാണ് നിലവിലുള്ള ടെസ്റ്റുകൾ.....🔆 ചികിത്സ♻️♻️♻️♻️ കൊറോണ വൈറസിനെതിരെ ആന്റി വൈറൽ മരുന്നുകൾ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സ രീതികളാണ് സ്വീകരിക്കുന്നത് .ശ്വസന പ്രക്രിയയിൽ ഗുരുതരമായ തകരാറുള്ളവർക്ക് വെന്റിലേറ്റർ സഹായവും നൽകുന്നു.. .....................❌ എങ്ങനെ പ്രതിരോധിക്കാം❌❌❌ രോഗാണുവിനെയും അതിന്റെ സംക്രമണ രീതികളും മനസ്സിലാക്കി ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് രോഗത്തെ ചെറുക്കാനുള്ള പ്രധാന മാർഗ്ഗം................................❌ ഭയം വേണ്ട ജാഗ്രത വേണം❗❗❗❗❗ രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവർ രോഗബാധയുണ്ടോയെന്ന് സ്ക്രീൻചെയ്യുക ,28 ദിവസം വീടുകളിൽ തന്നെ കഴിയുക. രോഗലക്ഷണം കണ്ടാൽ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക.ചുമയ്ക്കു മ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് വായും മൂക്കും മൂടുക. സോപ്പു ഉ പയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക.പൊതുസ്ഥലത്ത് തുപ്പരുത് - വീടുകളിൽ സന്ദർശകരെ അനുവദിക്കരുത്.💯💯 ❌🚫നമുക്കൊന്നായ് കൊറോണ വൈറസിനെ തുരത്താം .

Meldrin Noby ,
3 B സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം