ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

പ്രതിരോധമെന്ന പടവാളുകൊണ്ട്
കൊറോണയെ തടഞ്ഞിടാം,
ജീവൻ നിലനിർത്തിടാം
ജാതി മതം എന്നില്ലാതെ
മനുഷ്യനായി മാറിടാം
കൈകൾ തമ്മിൽ കോർത്തിടാതെ
മനങ്ങൾ തമ്മിൽ കോർത്തിടാം
കരുതി നമ്മൾ പൊരുതിടും
കൊറോണയെന്ന വൻവിപത്തിനെ
നാളെയുടെ സന്തോഷാവസരങ്ങളിൽ
പുഞ്ചിരിക്കാൻ ഇന്ന് മുഖങ്ങൾ
പൊത്തിടാം,കൈകൾ തമ്മിൽ
കഴുകിടാം,മനങ്ങൾ തമ്മിൽ
കോർത്തിടാം ….
പ്രതിരോധമാണ് പ്രതിവിധി

അനന്യ കെ
8 G ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത