ശുചിത്വം
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥലശുചിത്വം, എന്നിങ്ങനെ എല്ലാം വേർതിരിച്ചുപറയുമെങ്കിലും യഥാർഥത്തിൽ ഇവയെല്ലാം കൂടി ചേർന്നതുതന്നെയാണ് ശുചിത്വം. ശുചിത്വമില്ലായ്മ മനുഷ്യൻ ഒഴിവാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ഓഫീസുകൾ, ലോഡ്ജുകൾ, ആശുപത്രികൾ, റോഡുകൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായിമയുണ്ട്. ആരോഗ്യം, വൃത്തി, മാലിന്യസംസ്കരണം, കൊതുക് നിവാരണം എന്നിവയെ എല്ലാം ശുചിത്വവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യത്തിന്റെ മുഖ്യഘടനകൾ. ആരോഗ്യ ശുചിത്വത്തിന്റെ പോരായ്മകളാണ് 90ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീലങ്ങൾ നാം പാലിക്കേണ്ടതുണ്ട്. വ്യക്തികൾ ആരോഗ്യശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാകളിൽ നല്ലൊരു ശതമാനത്തെയും ഒഴിവാക്കാൻ കഴിയും. • ഭക്ഷണത്തിനുമുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക • ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. • വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. • നഖം വെട്ടി വൃത്തിയാക്കുക. • രാവിലെയും രാത്രിയും പല്ലു തേയ്ക്കുക. • ദിവസവും സോപ്പിട്ട് കുളിക്കുക. • വൃത്തിയുളളവ വസ്ത്രം ധരിക്കുക. • മലമൂത്ര വിസർജനം കക്കൂസിൽ മാത്രം ചെയ്യുക. • മല വിസർജനത്തിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. • ഉപ്പ്,എണ്ണ,കൊഴുപ്പ്, മധുരം ഇവ കുറച്ച് സമീകൃതാഹാരം ശീലമാക്കുക. • ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. • ദിവസവും 2 ലിറ്റർ[10ഗ്ലാസ്] വെളളം കുടിക്കക. • തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക.ൻ • . സൈക്കിൾയാത്രശീലമാക്കുക. ഇവയെല്ലാം നല്ല ആരോഗ്യശീലങ്ങൾ ആണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|