ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19

കോവിട് എന്നൊരു മഹാവിപത്ത്
ലോകത്തങ്ങനെ കളിയാടി...
മനുഷ്യന്മാരൊ മരിച്ചുവീഴ്കേ
രാജ്യമെല്ലാം നിലച്ചുപോയി...

തൻ സേവകരെല്ലാം ചൊല്ലിയതും
പാഴ്‍വാക്കായി തള്ളിയകറ്റി...‌
എന്നാലിന്നത് അനുഭവമായി
പാലിക്കുന്നു സ്വയരക്ഷകളും...

താളും തകരയും തേടിനടന്നു
പഴയകാല സ്മരണയിലേക്കും...
കോവിഡ് എന്ന മഹാഭീകരൻ
പഠിപ്പിക്കുന്നു ചില പാഠങ്ങൾ...

എന്തായാലും കരുതലോടെ
പൊ‌‌ട്ടിക്കും ആ ചങ്ങല നമ്മൾ...
                     

അഞ്ജനകൃഷ്ണ പി ആർ
8 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത