സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

ഇന്ന് ലോകം നേരിടുന്ന വലിയ ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ് 19.ചൈനയിലെ മത്സ്യ മാർക്കറ്റിൽ നിന്നും പടർന്ന അപൂർവ്വരോഗം ഇന്ന് ലോകരാജ്യങ്ങളെ എല്ലാംവേട്ടയാടുന്ന മഹാമാരിയായി W.H.Oഅംഗീകരിച്ചു. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ന് കോവിഡ് 19- ന്റെ പ്രഹരമേറ്റ് താഴെ വീണിരിക്കുന്നു.

അമേരിക്ക ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ ആയിരക്കണക്കിന് മനുഷ്യരാണ് ഈ രോഗം പിടിപെട്ടു മരിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഈ രോഗത്താൽ പിടിപെട്ടു മരണം മുന്നിൽ കാണുന്നു. സമ്പന്ന രാഷ്ട്രമായ അമേരിക്കയാണ് കോവിഡ് 19 ന്റെവലയിൽ മുറുകികൊണ്ടിരിക്കുന്നത്.അവിടെയാണ് ഈ രോഗത്താൽ കൂടുതൽ പേരും മരിച്ചിരിക്കുന്നതും കൂടുതൽ ആളുകൾ രോഗികൾ ആയിരിക്കുന്നതും.

1,46,898 മനുഷ്യർ ഇതുവരെ ഈ രോഗം വന്ന് മരിച്ചിരിക്കുന്നു. 21,84,714 രോഗികൾ പല രാജ്യങ്ങളിലായി കഴിയുന്നു.ഇന്ത്യയും ഈ രോഗത്തിന്റെ നിഴലിൽ വീണിരിക്കുകയാണ്.

ഇന്ത്യയിൽ 437 മരണമുണ്ടായിരിക്കുന്നു. 13, 387 പേർ രോഗികളായിരിക്കുന്നു.ഇന്ത്യയിൽ ആദ്യത്തെ കോവിഡ് കേസ് രജിസ്റ്റർ ചെയ്‌തത്‌ കേരളത്തിലാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.മാർച്ച്‌ 13 ന് ആരംഭിച്ച നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്തവരിൽകൂടുതൽ പേർക്കും രോഗബാധയേറ്റു. ഇത് ഇന്ത്യയിലെ രോഗികളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കാൻ ഇടയായി.

ഈ സമൂഹവ്യാപനം തടയാനായാണ് പ്രധാനമന്ത്രി ആഴ്ചകൾ നീളുന്ന ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പ്രസക്തി ഇന്നും തിരിച്ചറിയാത്ത ആളുകൾ സമൂഹത്തിലുണ്ട്. സമൂഹവ്യാപനം തടയാൻ ഇതിൽ കൂടുതൽ ചെയ്യാൻ അധികൃതർക്ക് സാധിക്കില്ല. അതിനാൽ ഈ കൊറോണക്കാലംഅധികൃതരുടെ നിർദേശങ്ങൾ പാലിച്ച് കഴിയുക. കൊറോണ വൈറസിനെ വീട്ടിലിരുന്നുകൊണ്ട് നമുക്ക് തോൽപ്പിക്കാം

				STAY HOME STAY SAFE


മെൽവിൻ വി. ജെ
ഒൻപത് - ഇ സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം