ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/ദൈവം
ദൈവം
കൊറോണ വൈറസ് രാജ്യം സമ്പൂർണ്ണ ലോക് ഡൗണിലേക്ക് പച്ചക്കറി പലചരക്ക് ഒഴികെ ഒരു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കില്ല എടീ ശോശാമ്മേ നീ ഇങ്ങോട്ടൊന്നു വന്നേ എന്തോന്നാ മനുഷ്യാ കിടന്ന് അലറുന്നേ പിള്ളേരെ ഇപ്പോ ഉറക്കിയേയ്യള്ളൂ നീ ഇത് കണ്ടോ ടീ എന്റെ കർത്താവേ അപ്പോ നമ്മക്കിനി പണിക്കു പോകാൻ പറ്റില്ലേ വാർത്ത കണ്ട് കൂലിപണിക്കാരായ ശോശാമ്മയും ജോസൂട്ടിയും ഞെട്ടി കൂലിപണി ചെയ്തു കിട്ടുന്ന നിസ്സാര തുക കൊണ്ട് തട്ടിയും മുട്ടിയും ജീവിത ചക്രം മുന്നോട്ടോടിക്കുന്ന വർ രണ്ട് മക്കൾ രണ്ടാളും മിടുക്കർ ഈ ആഴ്ച അവരുടെ പിറന്നാളാണ് ഈ പിറന്നാളിന് പതിവിലും വിപരീതമായി കേക്ക് മുറിക്കാം , ആഘോഷിക്കാം എന്നെല്ലാം വാക്ക് കൊടുത്തിട്ടുണ്ട് അതിനായി പണം കരുതി വെച്ചിട്ടമുണ്ട് പക്ഷേ ഇനിയെങ്ങനെ അന്നം മുട്ടാതെ കഴിയാൻ പറ്റുമോ എന്തോ, ഭാവി യാഥാർത്ഥ്യങ്ങളെ കുറിച്ചോർത്ത് അയാൾ വ്യാകുലപ്പെട്ടു അതേ നിങ്ങളേ ഒരു കാര്യം ചെയ്യ് ആ അയ്യർ സാറിന്റെ അടുത്തു നിന്ന് കുറച്ച് പണം കടം വാങ്ങ് ഇതെല്ലം കഴിയ്യുമ്പോൾ നമുക്ക് തിരിച്ചു കൊടുക്കാം . ശോശാമ്മയുടെ വാക്കുകൾ കേട്ട് അയാൾ ചിന്തയിൽ നിന്നുണർന്നു ഹേയ് അതൊന്നും ശരിയാവില്ല നമ്മൾ ചോദിച്ചാൽ അദ്ദേഹം തരുകയൊന്നുമില്ല മാത്രമല്ല പെട്ടെന്നു തിരിച്ചു കൊടുക്കാൻ എനിക്കു പറ്റിയെന്നും വരില്ല അരിയില്ല , തീർന്നു എന്നാ ചെയ്യും ? ശോശാമ്മ ജോസൂട്ടി അൽപ്പം ആലോചിച്ചതിനു ശേഷം പിറന്നാളിനെടുത്തു വച്ച പണമെടുത്ത് സാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ തന്റെ മക്കൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ പോലും തനിക്കാവില്ലല്ലോ എന്ന സങ്കടം ഉള്ളിൽ തിരയടിക്കുന്നുണ്ടായിരുന്നു "ജോസൂട്ടി " വീട്ടുമുറ്റത്ത് നിന്നുയർന്ന വിളി കേട്ട് അയാൾ ചെന്നു നോക്കി അയ്യർ സർ . അയ്യോ സാറോ വരണം സർ . ഇപ്പോ ഇരിക്കുന്നില്ല ജോസൂട്ടി പിന്നെ ഒരിക്കൽ വരാം . ഇതാ കുറച്ച് പണമാ കയ്യിൽ . വച്ചോളൂ ജോലിക്കൊന്നും പോവാൻ പറ്റില്ലല്ലോ എന്റെ ഒരു സന്തോഷം അങ്ങനെ കണ്ടാൽ മതി. പിന്നെ ഒരിക്കൽ വരാം ശരി. ഇത്രയും പറഞ്ഞ് ആ പണം തന്റെ കൈയ്യിൽ വച്ചു തന്നു അയാൾ നടന്ന കലുമ്പോൾ ജോസൂട്ടിയുടെ കണ്ണുകൾ നിയന്ത്രണാതീതമായിരുന്നു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |