ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക് ഡൗൺ
ലോക് ഡൗൺ
ഇപ്പോഴത്തെ ജനങ്ങളുടെ ദുരന്തങ്ങൾ എല്ലാവർക്കുമറിയാം. ചായ വെക്കാൻ പാലില്ല.പണമില്ല.എല്ലാവരും കഷ്ടപ്പാടിലാണ്. റോഡിൽ ഇറങ്ങിയാൽ പോലീസുകാർ. അതു കൊണ്ട് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ല.വീട്ടിലുള്ള സ്ത്രീകൾ ചെയ്യുന്ന ജോലികൾ എന്തൊക്കെയെന്ന് ഇപ്പോഴാണ് പുരുഷൻമാർക്ക് മനസ്സിലായത്.സ്ത്രീകൾ ജോലി ചെയ്തും പുരുഷന്മാർ അവരെ സഹായിച്ചും സമയം ചെലവാക്കുന്നു. പ്രവാസികളെ ഈ കാലത്ത് ശത്രുക്കളെപ്പോലെയാണ് നാട്ടുകാർ നോക്കുന്നത്. മണിക്കൂറിൽ കുറേ പേർ മരിക്കുന്നു.ബന്ധുജനങ്ങൾ ദു:ഖിക്കുന്നു. ഈ കൊറോണയെ തുരത്താൻ എല്ലാവരും നാഥനോട് പ്രാർഥിക്കുന്നു. നാഥാ ഈ രോഗത്തെ തട്ടിക്കളയണമേ...... ലോകത്തെ രക്ഷിക്കേണമേ.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |